എല്ലാം എന്റെ തെറ്റാണ് ഞാൻ മുട്ടിൽ നിൽക്കാൻ റെഡി :നിലപാട് മാറ്റി ഡീകൊക്ക്

ടി :20 ക്രിക്കറ്റ് ലോകകപ്പ് അത്യന്തം ആവേശപൂർവ്വം പുരോഗമിക്കുമ്പോൾ എല്ലാം ക്രിക്കറ്റ്‌ പ്രേമികളിലും നിരാശ മാത്രം പങ്കുവെച്ച ഒരു വാർത്തയാണ് നേരത്തെ സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ക്യാമ്പിൽ നിന്നും പുറത്തുവന്നത്. എല്ലാ താരങ്ങളും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് നടക്കുന്ന വംശീയ അധിഷേപങ്ങൾക്ക് എതിരായുള്ള ഒരു നിർണായക പ്രതിഷേധത്തിന്റെ ഭാഗമായി മുട്ടുകുത്തിനിൽക്കാൻ തയ്യാറായപ്പോൾ വെസ്റ്റ് ഇൻഡീസ് :സൗത്താഫ്രിക്ക മത്സരം ആരംഭിക്കുന്നതിന് മുൻപായി ഇതിൽ നിന്നും പിന്മാറി ആ മത്സരം തനിക്ക് കളിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച വിക്കറ്റ് കീപ്പർ ഡീകോക്ക് വളരെ ഏറെ വിമർശനം കേട്ടിരുന്നു. സൗത്താഫ്രിക്കൻ ടീമിലെ മറ്റുള്ള താരങ്ങൾ പലരും ഈ ഒരു പരിപാടിയുടെ ഭാഗമായി സഹകരിച്ചപ്പോൾ ടീമിലെ സീനിയർ താരമായി ഡീകൊക്ക് ഇതിനോടുള്ള എതിർപ്പാണ് പരസ്യമായി തുറന്ന് പറഞ്ഞത്.

മത്സരത്തിനുള്ള സൗത്താഫ്രിക്കൻ ടീം പ്ലെയിങ് ഇലവനിൽ നിന്നും പുറത്തായ താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കാനുള്ള ചർച്ചകൾ സജീവമായി മുൻപോട്ട് പോകുമ്പോൾ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് ക്വിന്റൻ ഡീകൊക്ക്.താരം ഇപ്പോൾ തന്റെ മോശം പ്രവർത്തിയിൽ ക്ഷമാപണവുമായി എത്തുകയാണിപ്പോൾ.തന്റെ എല്ലാ സഹതാരങ്ങളോടും ആരാധകരൊടും ക്ഷമ ചോദിച്ച താരം തെറ്റ് പറ്റിയതിൽ വളരെ അധികം ഖേദവും കൂടി തുറന്ന് പറഞ്ഞു.

“തീർച്ചയായും വർണ്ണ വിവേചനമടക്കം ഉള്ള വംശീയ അധിഷേപങ്ങൾക്ക് എല്ലാം എതിരെ ശബ്‍ദം ഉയർത്തേണ്ടതിന്റെ പ്രാധാന്യം എനിക്ക് അറിയാം.ഇതിനും എല്ലാം എതിരെ സംസാരിക്കേണ്ടത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു.എന്നും ഞങ്ങൾ താരങ്ങൾ തന്നെയാണ് ഇത്തരം സന്ദേശം ജനങ്ങളിലേക്ക് അതിവേഗം എത്തിക്കാനുള്ള മാർഗവും. ഞാൻ മുട്ടിൽ നിൽക്കുന്നതിൽ കൂടി സമൂഹവും ഒപ്പം ജനങ്ങളും എന്തെങ്കിലും പഠിക്കുന്നുണ്ട് എങ്കിൽ എനിക്ക് അതിൽ സന്തോഷം മാത്രമേ ഉള്ളൂ “ഡീകൊക്ക് ഇന്ന് തന്റെ പ്രസ്താവനയിൽ കൂടി നിലപാട് തുറന്ന് പറഞ്ഞു.

“ഞാൻ എല്ലാവരോടും ഇക്കാര്യത്തിൽ സംഭവിച്ചത് എന്താണെന് എന്നത് കൂടി പറയാൻ ആഗ്രഹിക്കുന്നു. എന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഞാൻ എന്റെ സഹതാരങ്ങളോടും എന്റെ എല്ലാ ആരാധകരൊടും ഒരിക്കൽ കൂടി സോറി പറയുകയാണ് “ഡീകൊക്ക് തുറന്ന് പറഞ്ഞു