ഭയം ലവലേശം ഇല്ലാ. റാഷീദ് ഖാനെ മൂന്നു സിക്സിനു പറത്തി അഭിഷേക് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റണ്‍സ് വിജയലക്ഷ്യമാണ് ഹൈദരബാദ് ഉയര്‍ത്തിയത്. നിക്കോളസ് പൂരാനും ഏയ്ഡന്‍ മാക്രത്തേയും അവസാന നിമിഷം നഷ്ടമായെങ്കിലും ശശാങ്ക് സിങ്ങിന്‍റെ ഫിനിഷിങ്ങ് ടീമിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചു. നേരത്തെ അഭിഷേക് ശര്‍മ്മയും – ഏയ്ഡന്‍ മാക്രവും ചേര്‍ന്ന് ഹൈദരബാദിനു അടിത്തറ നല്‍കിയത്.

42 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 65 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് ടോപ്പ് സ്കോറര്‍. മുന്‍ ഹൈദരബാദ് താരം കൂടിയായ റാഷീദ് ഖാനെതിരെയുള്ള പോരാട്ടം എന്ന വിശേഷണവും ഈ മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ പഴയ ടീമിനെതിരെ മികച്ച പ്രകടനം നടത്താന്‍ അഫ്ഗാന്‍ താരത്തിനു കഴിഞ്ഞില്ലാ.

image 76

4 ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലാ. ഒരു പേടിയുമില്ലാതെ റാഷീദ് ഖാനെതിരെ 3 സിക്സും ഒരു ഫോറുമാണ് അഭിഷേക് ശര്‍മ്മ നേടിയത്.

അഭിഷേക് ശര്‍മ്മയെക്കൂടാതെ ഏയ്ഡന്‍ മാക്രവും മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി. 40 പന്തില്‍ 2 ഫോറും 3 സിക്സും സഹിതം 56 റണ്‍സാണ് താരത്തിന്‍റെ നേട്ടം. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. യഷ് ദയാലും അൽസാരി ജോസഫും ഓരോ വിക്കറ്റും വീഴ്ത്തി.

Previous articleഅവസാന ഓവറിൽ ഹാട്രിക്ക് സിക്സ് ഫിനിഷിങ്ങ്. അതും വേഗ രാജാവിനെതിരെ
Next articleസ്റ്റംപുകള്‍ പറക്കുന്നു. ഉമ്രാന്‍ മാലിക്കിന്‍റെ വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനവാതെ ഗുജറാത്ത്