കരിയറിൽ നിര്‍ണായക വഴിതിരിവ് സമ്മാനിച്ചത് ഡിവില്ലേഴ്‌സ് : തുറന്നുപറഞ്ഞ് ഹർഷൽ പട്ടേൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ആരാധകരുടെ എല്ലാം കയ്യടികൾ നേടിയ താരമാണ് പേസർ ഹർഷൽ പട്ടേൽ. ഏറ്റവും അധികം വിക്കറ്റുകളുമായി സീസണിൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ താരം ഇന്നലെ നടന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിലും ഞെട്ടിക്കുകയാണ്. ആദ്യ ടി :20 മത്സരത്തിൽ യാതൊരുവിധ ആശങ്കകളും കൂടാതെ പന്തെറിഞ്ഞ താരം രണ്ട് വിക്കറ്റുകളുമായി ഇന്നലെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരക്കാരവും കരസ്ഥമാക്കി. ഒപ്പം അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനത്തോടെ അപൂർവ്വമായ അനേകം റെക്കോർഡുകൾ കൂടി നേടുവാനായി ഹർഷൽ പട്ടേലിന് കഴിഞ്ഞു.

എന്നാൽ അനവധി വർഷങ്ങളായി വിവിധ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ കൂടിയാണ് തന്റെ ഈ ക്രിക്കറ്റ്‌ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. അതേസമയം തനിക്ക് ഇങ്ങനെ ഒരു മാറ്റം സംഭവിക്കാനുള്ള കാരണമായി പേസർ ഹർഷൽ പട്ടേൽ ചൂണ്ടികാണിക്കുന്നത് ബാംഗ്ലൂർ ടീമിലെ തന്റെ സീനിയർ താരമായ ഡിവില്ലേഴ്‌സ് പേരാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത ഡിവില്ലെഴ്സ് തനിക്ക് നൽകിയ ചില ഉപദേശങ്ങളാണ് ഇപ്പോൾ കരിയറിൽ പ്രധാനപെട്ട ചില ഘടകങ്ങളായി മാറുന്നതെന്നും കൂടി ഹർഷൽ പട്ടേൽ വ്യക്തമാക്കി. എനിക്ക് പല മത്സരങ്ങളിലും അനാവശ്യമായി റൺസ് വഴങ്ങുന്ന പതിവുണ്ടായിരുന്നു എന്നും പറഞ്ഞ ഹർഷൽ പട്ടേൽ ഇതിൽ നിന്നെല്ലാം മാറ്റം സംഭവിക്കാനുള്ള ഒരേ ഒരു കാരണം ഡിവില്ലേഴ്സ് വാക്കുകൾ മാത്രമാണെന്നും പേസർ വ്യക്തമാക്കി

“എങ്ങനെ റൺസ് വഴങ്ങുന്ന രീതി കുറച്ച് കൊണ്ടുവരമെന്നതായിരുന്നു എന്റെ ഒരേ ഒരു ചിന്ത.12-13 റൺസ് വരെ ഞാൻ ഏറെ എളുപ്പത്തിൽ ഓവറുകളിൽ നൽകി.ഇത്തവണ ഐപിൽ രണ്ടാം പാദ സമയത്ത് ഇക്കാര്യം അദ്ദേഹത്തോടായി പറഞ്ഞപ്പോൾ നീ നല്ല ബോളുകളിൽ ബാറ്റ്‌സ്മാൻ നിന്നെ പ്രഹരിച്ചാലും ആ ബോളുകൾ മാറ്റരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.നല്ല പന്തുകളിൽ ഒരു സിക്സ് അല്ലേൽ ഫോർ പോയാൽ ആ ബോൾ നീ മാറ്റരുത്. അടുത്ത ബോൾ അപ്രകാരം എറിയണം. എന്തെന്നാൽ ബാറ്റ്‌സ്മാനും ഒരു വെറൈറ്റി ബോളാകും ഏറെക്കുറെ പ്രതീക്ഷിക്കുക. ഡിവില്ലേഴ്‌സ് പറഞ്ഞ ഈ വാക്കുകൾ കരിയറിൽ മാറ്റങ്ങൾ ഏറെ സൃഷ്ടിച്ചു “ഹർഷൽ പട്ടേൽ വാചാലനായി

Previous articleക്യാപ്പ് നൽകിയ ശേഷം ദ്രാവിഡ് പറഞ്ഞതെന്ത് :വെളിപ്പെടുത്തി ഹർഷൽ പട്ടേൽ
Next articleഹാർദിക്കിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കമാണ് അത്‌ :കോച്ചിനെ വാനോളം പുകഴ്ത്തി സഹീർ ഖാൻ