ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ 101 ല്‍ പുറത്തായി. 5 വിക്കറ്റുമായി ആകാശ് മദ്വാള്‍ ആണ് ലക്നൗന് പുറത്തേക്കുള്ള വഴി കാണിച്ചത്.
3.3 ഓവറില്‍ 5 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ 5 വിക്കറ്റ് നേട്ടം. രണ്ടാം ഓവറില്‍ പരേക് മങ്കാദിനെ പുറത്താക്കി തുടങ്ങിയ താരം ബദോനിയേയും പൂരനേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി. ബിഷ്ണോയിയേയും മൊഹ്സിന്‍ ഖാനെയും പുറത്താക്കിയാണ് ആകാശ് മദ്വാള്‍ 5 വിക്കറ്റ് നേട്ടം കുറിച്ചത്.
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നിരവധി റെക്കോഡുകളും ആകാശ് മദ്വാള്‍ സ്വന്തമാക്കി.
ഒരു അണ്‍ക്യാപ്ഡ് താരത്തിന്‍റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് മദ്വാള്‍ നടത്തിയത്. കൂടാതെ ഐപിഎല്‍ പ്ലേയോഫിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം കൂടിയാണ് ഇത്.
Best IPL bowling returns for an uncapped player
- 5/5 – Akash Madhwal (MI) vs LSG, Chennai, 2023
- 5/14 – Ankit Rajpoot (KXIP) vs SRH, Hyderabad, 2018
- 5/20 – Varun Chakaravarthy (KKR) vs DC, Abu Dhabi, 2020
- 5/25 – Umran Malik (SRH) vs GT, Mumbai WS, 2022
Best bowling returns in IPL playoffs
- 5/5 – Akash Madhwal (MI) vs LSG, Chennai, 2023
- 4/13 – Doug Bollinger (CSK) vs Deccan Chargers, Mumbai (DYP), 2010 SF
- 4/14 – Jasprit Bumrah (MI) vs DC, Dubai, 2020 Q1
- 4/14 – Dhawal Kulkarni (GL) vs RCB, Bengaluru, 2016 Q1
ഐപിഎല്ലിലെ ഏറ്റവും മികച്ച എക്കണോമിക്കല്‍ 5 വിക്കറ്റ് നേട്ടവും മുംബൈ ബോളര്‍ സ്വന്തമാക്കി. ഇതിഹാസ താരം അനില്‍ കുംബ്ലെയുടെ റെക്കോഡാണ് തകര്‍ത്തത്.
Most economical five-wicket hauls in IPL
- 5/5 (ER: 1.4) – Akash Madhwal (MI) vs LSG, Chennai, 2023
- 5/5 (ER: 1.57) – Anil Kumble (RCB) vs RR, Cape Town, 2009
- 5/10 (ER: 2.50) – Jasprit Bumrah (MI) vs KKR, Mumbai DYP, 2022