മിന്നും പ്രകടനത്തിൽ റൂട്ട്. മോശം ബാറ്റിംഗുമായി കോഹ്ലി :കാരണം ചൂണ്ടികാട്ടി ആകാശ് ചോപ്ര

ഇന്ത്യ :ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ ലോകത്ത് വമ്പൻ ആവേശമാണ് സൃഷ്ടിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ തുല്യശക്തികളായ ഇന്ത്യയും ഇംഗ്ലണ്ടും 5 ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയിലാണ്‌ ഇപ്പോൾ ഏറ്റുമുട്ടുന്നത്. ഐസിസി ടെസ്റ്റ്‌ ലോകകപ്പിന്റെ ഭാഗമായ ഈ പരമ്പരയിൽ പക്ഷേ എല്ലാവർക്കും നിരാശയായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ കോഹ്ലിയുടെ മോശം ഫോമിലുള്ള ബാറ്റിങ് പ്രകടനമാണ്.തുടർച്ചയായി അൻപത് ഇന്നിംഗ്സുകളിൽ സെഞ്ച്വറി പോലും അടിച്ചെടുക്കുവാൻ കഴിയാതെ മോശം ഫോമിലുള്ള കോഹ്ലിക്ക് ഭീഷണിയായി മാറുന്നത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ മാസ്മരിക ഫോമാണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള റൂട്ട് ഇതിനകം 5 ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ച്വറി അടക്കം 507 റൺസ് നേടി കഴിഞ്ഞു.

എന്നാൽ മൂന്ന് ടെസ്റ്റിൽ നിന്നും വെറും 124 റൺസാണ് വിരാട് കോഹ്ലിക്ക് നേടുവാൻ സാധിച്ചത്. ഓഫ്‌ സ്റ്റമ്പിന് പുറത്ത് കൂടെ പോകുന്ന പന്തുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കുന്ന വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനമാണ് പല മുൻ താരങ്ങളും അടക്കം ഉന്നയിക്കുന്നത്. മുൻ താരങ്ങളിൽ നിന്നും അടക്കം കോഹ്ലി ഒരേതരം പിഴവുകൾ ആവർത്തിക്കുന്നു എന്നുള്ള രൂക്ഷ വിമർശനം ഇതിനകം ശക്തമായി വരുമ്പോൾ ഇന്ത്യൻ നായകൻ കോഹ്ലിക്ക് എന്താണ് തെറ്റുന്നത് എന്നും ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ ടെസ്റ്റ്‌ പരമ്പരയിൽ എന്താണ് കോഹ്ലിയും റൂട്ടും തമ്മിലുള്ള വ്യത്യാസം എന്നും വിശദീകരിക്കുന്ന മുൻ താരം കോഹ്ലിക്ക് ഫോമിലേക്ക്‌ തിരികെ വരുവാനുള്ള നിർദ്ദേശവും വിശദമായി പറയുകയാണ് ഇപ്പോൾ

“കോഹ്ലിയും റൂട്ടും രണ്ട് ടീമുകളുടെയും പ്രധാന താരങ്ങളാണ്‌. പക്ഷേ നമ്മളെ എല്ലാം നിരാശരാക്കുന്ന പ്രകടനം കോഹ്ലി പുറത്തെടുക്കുമ്പോൾ റൂട്ട് എല്ലാവർക്കും അമ്പരപ്പ് നൽകുകയാണ്. ജോറൂട്ടിനെ ഈ ഫോമിൽ തടയുവാൻ സാധിക്കില്ല. അദ്ദേഹം മിന്നും ഫോമിലാണ്.വരുന്ന 2 ടെസ്റ്റുകളിലും അദ്ദേഹത്തെ അനായാസം പുറത്താക്കുവൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയും എന്നും ഞാൻ കരുതുന്നില്ല. കൂടാതെ കോഹ്ലിയുടെ ബാറ്റിങ്ങിൽ ഏറെ ആത്മവിശ്വാസകുറവ് കാണുവാനായി സാധിക്കുന്നുണ്ട്. താരത്തിന്റ മോശം ഫോം ചിന്തിപ്പിക്കുന്ന ഒരുകാര്യമാണ് ” ആകാശ് ചോപ്ര നിരീക്ഷണം വിശദമാക്കി

Previous articleഒന്നാമനായി റൂട്ട്. തിരിച്ചടി നേരിട്ട് കോഹ്ലി : കുതിച്ചുകയറി രോഹിത്
Next articleഇത് കപ്പ് അടിക്കാനുള്ള തയ്യാറെടുപ്പൊ :കിവീസിനെ വീഴ്ത്തി ബാംഗ്ലാദേശ്