ഇത് കപ്പ് അടിക്കാനുള്ള തയ്യാറെടുപ്പൊ :കിവീസിനെ വീഴ്ത്തി ബാംഗ്ലാദേശ്

ban vs nz 1630483093

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വീണ്ടും ഒരിക്കൽ കൂടി ഞെട്ടിച്ച് ബാംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം. ന്യൂസിലാൻഡ് ടീമിനെതിരെ പുരോഗമിക്കുന്ന ടി :20 പരമ്പരയിലെ ആദ്യ ടി :20യിൽ ഏഴ് വിക്കറ്റിന്റെ പ്രധാന ജയവുമായി ബംഗ്ലാദേശ് കടുവകൾ. നേരത്തെ ഓസ്ട്രേലിയക്ക്‌ എതിരായ 5 മത്സര ടി :20 പരമ്പര 4-1ന് ജയിച്ച ബംഗ്ലാദേശ് ടീം ന്യൂസിലാൻഡിനും എതിരെ മികവ് ആവർത്തിക്കുകയാണ് ചെയ്തത്.5 ടി :20 മത്സരങ്ങളാണ് ഈ പരമ്പരയിലുമുള്ളത്.ആദ്യം ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് ടീമിൽ രണ്ട് ബാറ്റ്‌സ്മാന്മാർ മാത്രമാണ് രണ്ടക്കം സ്കോർ നേടിയത്.

പ്രമുഖ താരങ്ങൾ പലരും ഇല്ലാതെ ആദ്യ ടി :20 കളിക്കാൻ എത്തിയ കിവീസിന്റെ ടീമിന് പക്ഷേ തുടക്കം തന്നെ പാളി.16.5 ഓവറിൽ വെറും 60 റൺസാണ് കിവീസ് ടീമിന് അടിച്ചെടുക്കുവാൻ കഴിഞ്ഞത്. ബംഗ്ലാദേശ് ടീം ടി :20 ക്രിക്കറ്റിൽ ഒരു ടീമിനെ പുറത്താക്കുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണിത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ടി :20 മത്സരത്തിൽ കിവീസ് ടീം 60 റൺസിൽ എല്ലാവരും പുറത്തായതും ആദ്യമായിട്ടാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ അവരെയും 62 റൺസിൽ പുറത്താക്കുവാൻ ബംഗ്ലാ ബൗളർമാർക്ക്‌ കഴിഞ്ഞിട്ടുണ്ട്. രണ്ട് ടീമുകളെ 65 റൺസിൽ താഴെ ടി :20 ക്രിക്കറ്റിൽ പുറത്താക്കിയ ഒരേ ഒരു ടീമായി ബംഗ്ലാദേശ് മാറി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Soumya Sarkar vs NZ Twitter 570 85011

ആദ്യം ബാറ്റ് ചെയ്ത കിവീസ് ടീമിനായി ലാതം, ഹെൻട്രി നിക്കോളാസ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിൽ സീനിയർ താരം ഷാക്കിബ് 25 റൺസും മുഷ്‌ഫിക്കർ റഹീം 16 റൺസും നേടി. നേരത്തെ കിവീസ് നിരയിലെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ഷാക്കിബാണ് കളിയിലെ കേമൻ. ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ ഈ ഫോം നിർണായകമാകുമെന്നാണ് ക്രിക്കറ്റ്‌ ആരാധകർ അടക്കം ഇപ്പോൾ വളരെ ഏറെ അഭിപ്രായപെടുന്നത്

Scroll to Top