ടീം സെലക്ഷനിലെ സ്ഥിരതയില്ലായ്മയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓസ്ട്രേലിയന്‍ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ടീമില്‍ നടത്തുന്ന അനവധി മാറ്റങ്ങളാണ് ആകാശ് ചോപ്ര വിമര്‍ശന വിധേയമാക്കുന്നത്. ആരാധകന്‍റെ ചോദ്യത്തിനു യൂട്യൂബ് ചാനലിലൂടെ മറുപടി നല്‍കുകയായിരുന്നു ആകാശ് ചോപ്ര. സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ലെഗ് സ്പിന്നർ രാഹുൽ ചാഹറും ടീമില്‍ നിന്നും പുറത്തായതും അദ്ദേഹം ചൂണ്ടികാട്ടി.
”വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നത് സങ്കടകരമാണ്. കോവിഡ് സെലക്ടർമാരുടെ ജോലി വളരെ എളുപ്പമാക്കിയിരിക്കുന്നു, അവർക്ക് എല്ലാവരെയും തിരഞ്ഞെടുക്കാനാകും. ഇന്ത്യന്‍ ടീമില്‍ രണ്ടു സ്പിന്നര്‍മാരെ ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. നിങ്ങളൊരിക്കലും കണ്ണടാച്ചിയിരിക്കില്ല അവരെ തിരഞ്ഞെടുത്തിട്ടുണ്ടാവുക. അന്നു ടീമിന്റെ ഭാഗമായിരുന്ന രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ സ്പിന്നര്‍മാര്‍ എവിടെയാണന്നു പോലും നിങ്ങള്‍ക്കു അറിയില്ലെന്നു ആകാശ് ചോപ്ര തന്റെ യൂട്യൂബ് ഷോയില്‍ പറഞ്ഞു
മൂന്നാം സ്പിന്നറായ അശ്വിനു ഇപ്പോള്‍ പരിക്കാണെന്നും ഇനി തിരിച്ചെത്തിയാലും ടി20 ടീമില്‍ ഉള്‍പ്പെടുത്തില്ലാ എന്നാണ് ആകാശ് ചോപ്ര കരുതുന്നത്. സെലക്ഷനിലെ സ്ഥിരതയില്ലായ്മയെ ചോദ്യം ചെയ്ത ആകാശ് ചോപ്ര ഇങ്ങനെ പോയാല്‍ ഇന്ത്യന്‍ ടീമിനു ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു ചൂണ്ടികാട്ടി.
“എന്താണ് സംഭവിക്കുന്നത്? സെലക്ഷനിൽ സ്ഥിരത ഇല്ലെങ്കിൽ, ദീർഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലാ. ഓരോ ആഴ്ചയിലും ഒരോ പുതിയ കളിക്കാരനെ കൊണ്ടുവന്നാല്‍ നിങ്ങൾ അവിടെ എങ്ങനെ എത്തിച്ചേരും. നിങ്ങൾ പുതിയ കളിക്കാർക്ക് ശരിയായ അവസരങ്ങൾ നൽകാതിരിക്കുകയും അവരെ തയ്യാറാക്കുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ ഒരു ദ്രോഹമാണ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു കാലമായി തിരഞ്ഞെടുപ്പിൽ സ്ഥിരതയെക്കുറിച്ചുള്ള ചോദ്യമുണ്ട്. ഇതു മതിയാക്കി എല്ലാം ശരിയാക്കാനുള്ള സമയമായിരിക്കുകയാണ് ” ആകാശ് ചോപ്ര പറഞ്ഞു.