അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റൊരു സുവർണ്ണ വർഷം കൂടി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ് 2021ലെ ക്രിക്കറ്റ് അവസാനിക്കുമ്പോൾ പുത്തൻ വർഷം നൽകുന്നത് അനേകം പ്രതീക്ഷകളാണ്. ടി :20 വേൾഡ് കപ്പിന്റെ മനോഹരമായ ഓർമകളും ക്രിക്കറ്റ് പ്രേമികളിൽ 2021സമ്മാനിച്ചു. 2021ലെ സ്റ്റാറുകളായി മാറിയ 5 മികച്ച ടെസ്റ്റ് ബൗളർമാരെ ഇപ്പോൾ തിരഞ്ഞെടുക്കകയാണ് ആകാശ് ചോപ്ര. സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ, അക്ഷർ പട്ടേൽ എന്നിവർ ഈ വർഷം മികച്ച പ്രകടനവുമായി തിളങ്ങി എങ്കിലും അവർ ഇരുവരെയും ആകാശ് ചോപ്ര പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ പുരോഗമിക്കുന്നതും ഈ വർഷത്തിന്റെ മറ്റൊരു സുപ്രധാന സവിശേഷതയാണ്.
ഈ വർഷം മികച്ച ബൗളിംഗ് പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്ത് നിന്നും വളരെ അധികം കയ്യടികൾ സ്വന്തമാക്കിയ 5 ബൗളർമാരെ ഉൾപ്പെടുത്തിയാണ് ആകാശ് ചോപ്ര പട്ടിക വിശദമാക്കുന്നത്. ലിസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ അശ്വിൻ ഇടം നേടിയപ്പോൾ ജെയിംസ് അൻഡേഴ്സൺ, റോബിൻസൺ, ഷഹീൻ അഫ്രീഡി, സിറാജ് എന്നിവർക്കും ചോപ്ര സ്ഥാനം നൽകി. ഈ വർഷം ടെസ്റ്റിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായ അശ്വിൻ 8 ടെസ്റ്റുകളിൽ നിന്നും 52 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാമത് എത്താനും രവി അശ്വിന് സാധിച്ചു.
ഇംഗ്ലണ്ട് സ്റ്റാർ സീനിയർ ഫാസ്റ്റ് ബൗളർ അൻഡേഴ്സൺ ഒരിക്കൽ കൂടി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മികവ് നഷ്ടമായിട്ടില്ല എന്നും തെളിയിക്കുകയാണ്.2021ലും തന്റെ സ്വിങ് ബൗളിംഗ് മികവിനാൽ എല്ലാ എതിരാളികളെയും വീഴ്ത്തുന്ന ജെയിംസ് അൻഡേഴ്സൺ ഈ വർഷം 32 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളറായ അൻഡേഴ്സൺ നിലവിൽ ആഷസിലാണ് കളിക്കുന്നത്. ഈ ആഷസിന് പിന്നാലെ മുപ്പത്തിയൊൻപത് വയസ്സുകാരനായ അൻഡേഴ്സൺ വിരമിക്കുമെന്നാണ് സൂചനകൾ. ആകാശ് ചോപ്രയുടെ ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു ഇംഗ്ലണ്ട് താരമായ റോബിൻസൺ ഈ വർഷം 28 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
ഫാസ്റ്റ് ബൗളിംഗ് മികവിനാൽ ഇന്ത്യൻ ക്രിക്കറ്റിൽ വാനോളം പ്രതീക്ഷകൾ നൽകുന്ന മുഹമ്മദ് സിറാജ് ആകാശ് ചോപ്രയുടെ പട്ടികയിൽ സ്ഥാനം നേടി. താരം 28 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പാക് പേസർ ഷഹീൻ അഫ്രീഡിയെയും ഈ വർഷത്തെ മികച്ച ടെസ്റ്റ് ബൗളറായി ആകാശ് ചോപ്ര തിരഞ്ഞെടുത്തു