ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര : ഓസ്ട്രേലിയന്‍ തീപന്തുകള്‍ സധൈര്യം നേരിട്ട പൂജാര ഇല്ലാ.

IMG 20210611 070518

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി ക്രിക്കറ്റ്‌ ലോകം ആവേശത്തോടെ കാത്തിരിപ്പ് തുടരുകയാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യ, കിവീസ് ടീമുകൾ കിരീടത്തിനായി പോരാടുമ്പോൾ ആവേശം അതിര് കടക്കുമെന്നാണ് മിക്ക ക്രിക്കറ്റ്‌ ആരാധകരുടെയും പ്രതീക്ഷ.2വർഷത്തോളം നീണ്ടുനിന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ടീമുകളുടെ ശക്തമായ പോരാട്ടം കണ്ട ഒരു ടൂർണമെന്റ് ആണ്. ഇപ്പോഴിതാ ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളിൽ നിന്നും താരങ്ങൾ ഇലവനിൽ സ്ഥാനം കണ്ടെത്തി.ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയും ലങ്കൻ താരം ദിമുത് കരുണരത്നയുമാണ് ടീമിലെ ഓപ്പണിങ് സഖ്യം.ടൂർണമെന്റിൽ ഇതുവരെ 1030 റൺസ് നേടിയ രോഹിത് ഇന്ത്യൻ ടീമിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന താരമായിരുന്നു. ലങ്കൻ മുൻ നായകൻ കൂടിയായിരുന്ന കരുണരത്ന 999 റൺസ് അടിച്ചെടുത്തു.മൂന്നാമതായി ഇന്ത്യൻ താരം പൂജാരയെ പരിഗണിക്കാതിരുന്ന ചോപ്ര ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ മൂന്നാം നമ്പറിൽ സെലക്ട്‌ ചെയ്തു.ടൂർണമെന്റിൽ 1341 റൺസ് താരം നേടി.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമനായ ഓസീസ് യുവതാരം മാർനസ് ലാബുഷെയ്ൻ നാലാം നമ്പർ ഇലവനിൽ കരസ്ഥമാക്കി.കിവീസ് ടീമിനെ ഇപ്പോൾ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നായകൻ കെയ്ൻ വില്യംസൺ അഞ്ചാമനായി. താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 817 റൺസ് നേടി.ടീമിലെ ഓൾറൗണ്ടറായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ഇടംപിടിച്ചു. ഇലവനിൽ ഏക വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് സ്ഥാനം കണ്ടെത്തി. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ നിർണായക പ്രകടനം കാഴ്ചവെച്ച പന്ത് 42 ശരാശരിയിൽ 662 റൺസ് ടൂർണമെന്റിൽ നേടി.

അതേസമയം മൂന്ന് ഫാസ്റ്റ് ബൗളർമാരും ഒരു സ്പിന്നറുമാണ് ആകാശ് ചോപ്രയുടെ ടീമിലെ ബൗളർമാർ. പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് നിരയിൽ കിവീസ് താരം ടിം സൗത്തീ. ഇംഗ്ലണ്ട് സീനിയർ പേസർ സ്റ്റുവർട് ബ്രോഡ് എന്നിവർ ഇടം പിടിച്ചു. ഇന്ത്യൻ ഇതിഹാസ സ്പിന്നർ അശ്വിനാണ് ഏക സ്പിൻ ബൗളർ.

Scroll to Top