സഞ്ചുവിനെയൊക്കെ എവിടെ കളിപ്പിക്കാനാണ് ? ഇന്ത്യന്‍ സ്ക്വാഡ് വിലയിരുത്തി ആകാശ് ചോപ്ര

sanju samson 86

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയില്‍ മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

” നിങ്ങള്‍ സഞ്ജു സാംസണെ പരമ്പരയുടെ ഭാഗമായി ടീമിലെടുത്തു. അവനെ കളിപ്പിക്കുകയാണെങ്കില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കും.

മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിക്കുന്നത്. സൂര്യകുമാര്‍ നാലാമനായും ഹര്‍ദിക് പാണ്ഡ്യ അഞ്ചാമനായും കളത്തിലിറങ്ങും. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍ എവിടെ കളിക്കും?. സഞ്ജുവിന് ടീമില്‍ സ്ഥാനമില്ലാതെ വരും.

shreyas and sanju samson

സൂര്യകുമാര്‍ ആ പൊസിഷനില്‍ നിന്നും ഒരിക്കലും മാറരുത്. അയ്യര്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കണം, അല്ലെങ്കില്‍ നാലാം നമ്പറിന് താഴെ പോകരുത്. ഹര്‍ദിക് അഞ്ചാമനായോ അതിന് മുമ്പോ തന്നെ ഇറങ്ങണം. ആ പൊസിഷനില്‍ നിന്നും ഒരിക്കലും താഴേക്ക് പോകരുത്.

sanju samson no look six

സഞ്ചു സാംസണിനെ ആകെ ഉള്ള സ്ഥാലം ആറാം നമ്പറാണ്. അവിടെ അവന്‍ ഉപയോഗപ്പെടുമെന്ന് തോന്നുന്നില്ലാ. ടോപ്പ് ഓഡറിലാണ് റണ്‍സുകള്‍ നേടിയട്ടുള്ളതെങ്കിലും അവിടെ നിങ്ങള്‍ക്ക് ദീപക്ക് ഹൂഡയെ കളിപ്പിക്കാം ” ഇന്ത്യന്‍ സ്ക്വാഡ് വിലയിരുത്തി ആകാശ് ചോപ്ര പറഞ്ഞു.

Read Also -  ചെന്നൈ വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍
Scroll to Top