പുതിയ കോച്ചുകളുടെ പോരാട്ടം. ശ്രീലങ്കന്‍ ടൂറിലെ മത്സരക്രമം പ്രഖ്യാപിച്ചു.

ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ടി20 – ഏകദിന പരമ്പരയാണ് ശ്രീലങ്കന്‍ ടൂറിലുള്ളത്. ജൂലൈ 26 ന് ടി20 മത്സരത്തോടെ ആരംഭിച്ച് ആഗസ്റ്റ് 7 നാണ് പരമ്പര അവസാനിക്കുന്നത്.

പുതിയ ഹെഡ്കോച്ചുകളുടെ പോരാട്ടംകൂടിയാണ് പരമ്പരയില്‍ നടക്കുക. ഇരു ടീമും പുതിയ ഹെഡ്കോച്ചിനെ ടീമിലെത്തിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ എത്തുമ്പോള്‍ ശ്രീലങ്കയുടെ കോച്ചായി മുന്‍ താരം സനത് ജയസൂര്യയാണ് എത്തിയിരിക്കുന്നത്.