ഇവർ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവൻ :ടീമുമായി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ കഴിഞ്ഞ ദിവസത്തെ ഫൈനൽ മത്സരത്തിന് ഒപ്പം അവസാനിച്ചു. വളരെ അധികം ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന ഫൈനലിൽ ശക്തരായ കൊൽക്കത്തയെ തോൽപ്പിച്ച് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം സ്വന്തമാക്കി. ഐപിഎല്ലിലെ നാലാം കിരീടമാണ് ചെന്നൈ ടീമിന്റെ. ഒപ്പം സീസണിലെ മികച്ച പ്രകടനങ്ങൾ ഒപ്പം വളരെ അധികം കയ്യടികൾ നേടിയ ചെന്നൈ ടീം 2020ലെ സീസണിൽ ആദ്യം പ്ലേഓഫിൽ നിന്നും പുറത്തായി നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടി കൂടി ഈ ഒരു കിരീട ജയത്തോടെ നൽകി. കൂടാതെ നായകൻ ധോണിക്കും അഭിമാനജയം തന്നെയാണ് ഈ ഐപിൽ കിരീടനേട്ടം. അനേകം മികച്ച ബാറ്റിങ്, ബൗളിംഗ് പ്രകടനങ്ങൾ കാണുവാൻ സാധിച്ച ഈ ഐപിൽ സീസണിൽ ചില പ്രമുഖ താരങ്ങളുടെ മോശം ഫോമും വളരെ ഏറെ ചർച്ചാവിഷയമായി മാറുകയാണ്. ടീമിന്റെ കരുത്തായി മാറുമെന്ന് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വിശ്വസിച്ച പല പ്രമുഖ താരങ്ങളും നിരാശപെടുത്തിയതാണ് ഈ ഒരു സീസണിൽ കാണുവാൻ സാധിച്ചത്.

എന്നാൽ ഇത്തരത്തിൽ ഈ സീസണിൽ മോശം പ്രകടനങ്ങൾ പുറത്തെടുത്ത ചില താരങ്ങളെ ഉൾപ്പെടുത്തി 2021 ഐപിൽ സീസണിലെ മികച്ച ഒരു ഫ്ലോപ്പ് ഇലവനെ പ്രഖ്യാപിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ സീസണിലെ തന്നെ മോശം പ്രകടനക്കാരായ ഇവർ എല്ലാവരും ചേർന്നാൽ ഒരു മികച്ച ഫ്ലോപ്പ് ഇലവനെ ലഭിക്കുമെന്നാണ് ചോപ്രയുടെ വാക്കുകൾ 6 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയാണ് ഈ പ്ലേയിംഗ്‌ ഇലവൻ.രാജസ്ഥാൻ റോയൽസ് ടീമിലെ രണ്ട് താരങ്ങൾ കൂടി ഈ പ്ലേയിംഗ്‌ ഇലവനിലുണ്ട്.

യുവ താരങ്ങളിൽ ചിലരും ഒപ്പം പ്രമുഖ വിദേശ താരങ്ങളും അടങ്ങുന്ന ഈ ഒരു ഇലവനിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ താരങ്ങളായ ഹാർദിക് പാണ്ട്യ, കൃനാൾ പാണ്ട്യ, ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന, ഡൽഹി താരം അശ്വിൻ, രാജസ്ഥാൻ റോയൽസ് യുവ താരം റിയാൻ പരാഗ്, ഹൈദരാബാദ് പേസർ ഭുവി എന്നിവരാണ് ആകാശ് ചോപ്രയുടെ ഇലവനിലെ ഇന്ത്യൻ താരങ്ങൾ

ആകാശ് ചോപ്രയുടെ ഫ്ലോപ്പ് ഇലവൻ: ലിയാം ലിവിങ്സ്റ്റൺ, നിക്കോളാസ് പൂരൻ, സുരേഷ് റെയ്ന,മോർഗൻ, ഹാർദിക് പാണ്ട്യ, കൃനാൾ പാണ്ട്യ,റിയാൻ പരാഗ്, ജാമിസൺ, ഡാൻ ക്രിസ്ട്യൻ,രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ

Previous articleലോകകപ്പ് ജയിക്കാൻ കിവീസിന്റെ പതിനെട്ടാം അടവ് :ഫ്ലമിങ്ങിന് സർപ്രൈസ് ചുമതല
Next articleദ്രാവിഡ്‌ വരുന്നുണ്ട് എതിരാളികൾ തോൽക്കാൻ റെഡിയായിക്കോ:മുന്നറിയിപ്പ് നൽകി മുൻ താരം