ഓപ്പണിങ്ങിൽ ഇനി ആളെ അന്വേഷിക്കേണ്ട :അവർ എന്തിനും റെഡി എന്ന് മുൻ താരം

ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരും എല്ലാം വളരെ അധികമായി ഇന്ന് ചർച്ചചെയ്യുന്നത് ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഐതിഹാസിക 151 റൺസ് ജയമാണ്. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ടീം ഇന്ത്യ ലോർഡ്‌സിൽ jayichaത് മൂന്ന് ടെസ്റ്റ്‌ മത്സരങ്ങൾ മാത്രമാണ്. എല്ലാവരും ടീം ഇന്ത്യയുടെ തോൽവിയാണ്‌ അഞ്ചാം ദിനം ലോർഡ്‌സിൽ കാണുവാനായി കഴിയുക എന്ന് പ്രവചിച്ചപ്പോൾ എല്ലാവർക്കും മാസ്സ് മറുപടി നൽകുംവിധമാണ് കോഹ്ലിയും സംഘവും ചരിത്രജയം നേടിയത്. എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഇന്ത്യൻ ടീമിന്റെ ഈ സുപ്രധാന ജയത്തെ വാനോളം പുകഴ്ത്തി സംസാരിക്കുമ്പോൾ ക്രിക്കറ്റ്‌ ലോകത്ത് വീണ്ടും ചർച്ചയായി മാറുന്നത് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാക്കുകളാണ്.

ഇന്ത്യൻ ടീമിന്റെ ലോർഡ്‌സ് ടെസ്റ്റിലെ ജയത്തെ വാനോളം പുകഴ്ത്തുന്ന ചോപ്ര പക്ഷേ ജയത്തിന്റെ എല്ലാ ക്രെഡിറ്റും ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് നൽകാൻ തയ്യാറാവുന്നില്ല. ലോർഡ്‌സ് ടെസ്റ്റിൽ ടീം ഇന്ത്യയുടെ ചരിത്രജയമാണെന്ന് തന്നെ വാനോളം പുകഴ്ത്തുന്ന ആകാശ് ചോപ്ര ഫാസ്റ്റ് ബൗളർമാർക്ക് ഒപ്പം രണ്ട് ടെസ്റ്റ്‌ മത്സരത്തിലും ഇന്ത്യക്കായി മികച്ച ഒരു തുടക്കം നൽകുന്ന രോഹിത് :രാഹുൽ സഖ്യവും അഭിനന്ദനങ്ങൾ വളരെ ഏറെ അർഹിക്കുന്നുണ്ട് എന്നും വിശദമാക്കി.

“രാഹുൽ :രോഹിത് ഓപ്പണിങ് ജോഡി എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരെ ഞെട്ടിച്ച ബാറ്റിങ് പ്രകടനമാണ് ടെസ്റ്റ്‌ പരമ്പരയിൽ പുറത്തെടുക്കുന്നത്. ഇനി ഇന്ത്യക്കായി ഒരു പുതിയ ടെസ്റ്റ്‌ ഓപ്പണിങ് ജോഡിയെ കണ്ടെത്തേണ്ട ആവശ്യം ഇല്ല. ഇന്ത്യൻ ടീമിനായി രോഹിത്തും രാഹുലും സ്ഥിരം ഓപ്പണിങ് സഖ്യം ഈ പരമ്പരയോടെ തന്നെ മാറുകയാണ് “ആകാശ് ചോപ്ര വാനോളം പുകഴ്ത്തി. അതേസമയം രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ഏറെ ദയനീയമായ ഒരു തോൽവിയാണ് ചോപ്ര പ്രവചിച്ചിരുന്നത്. താരത്തിന്റെ ഈ ഒരു അഭിപ്രായതിന്റെ പേരിൽ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

Previous articleജയിക്കാൻ ഇംഗ്ലണ്ട് ടീമിന്റെ വമ്പൻ നീക്കം. ഇന്ത്യക്ക് തിരിച്ചടി :സൂപ്പർ താരം ടീമിൽ
Next articleകോഹ്ലി ഒന്നും ക്ഷമിക്കില്ല :ഇംഗ്ലണ്ടിന്റെ ഈ തന്ത്രം പാളിയെന്ന് മുൻ താരം