കഴിഞ്ഞ കുറച്ചുവർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന താരം സ്ഥാനം കണ്ടെത്തിയത്. അലസ്റ്റർ കുക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ട് എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കൈൻ വില്യംസൺ എന്നിവര്‍ ഉള്‍പ്പെടുന്ന ഫാബ് ഫോറിൽ നിന്നും വളരെ ദൂരം ജോ റൂട്ട് മുന്നോട്ട് പോയി എന്നാണ് ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ കുറേ പരമ്പരയിൽ മികച്ച വ്യക്തിഗത സ്കോർ കണ്ടെത്തുവാൻ റൂട്ടിന് സാധിച്ചിട്ടുണ്ട്.
” റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടിക്കഴിഞ്ഞു. അത് ഒരു അസാമാന്യ നേട്ടമാണ്. വിരാട് കോഹ്‌ലിക്ക് 27 ടെസ്റ്റ് സെഞ്ച്വറികൾ ഉള്ളപ്പോൾ റൂട്ടിന് ഉണ്ടായിരുന്നത് 17 സെഞ്ചുറികളാണ്. എന്നാൽ 17 സെഞ്ച്വറികളിൽ നിന്നും വളരെ വേഗത്തിൽ തന്നെ 27 സെഞ്ചുറികളിലേക്ക് എത്തുകയും 10000 റൺസ് തികക്കുകയും ചെയ്തു. ഫാബ് ഫോറിലെ മറ്റു കളിക്കാരും ഇപ്പോഴും അവരുടെ ആ റെക്കോർഡുകളിൽ തന്നെ നിൽക്കുകയാണ്. അവന് പത്ത് സെഞ്ചുറി മറ്റാരും ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ടിനോട് മത്സരിക്കാൻ മറ്റാരുമില്ല. ഫാബ് ഫോറിൽ മറ്റ് മികച്ച കളിക്കാർ ഉണ്ട്. കഴിഞ്ഞ രണ്ടര വർഷത്തെ കണക്കെടുത്തു നോക്കിയാൽ അവരെക്കാൾ എല്ലാം എത്രയോ മികച്ച നിലയിലാണ് റൂട്ട് നിൽക്കുന്നത്. റൂട്ട് തകർക്കാൻ പറ്റാത്ത ഒരു ബാറ്റ്സ്മാനാണ്.
അവൻ്റെ മുൻപിലുള്ള കളിക്കാരെല്ലാം അവൻ്റെ കളി കണ്ടു തകർന്നിട്ട് ഉണ്ടാകും. ബാറ്റിംഗ് ബുദ്ധിമുട്ടേറിയ സമയത്തും ഇംഗ്ലണ്ടിനു വേണ്ടി അവൻ മികച്ച റൺസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ഇന്നിംഗ്സിലും സെക്കൻഡ് ഇന്നിംഗ്സിലും എല്ലാം അവൻ നന്നായി ബാറ്റ് ചെയ്യുന്നു. ഇന്ത്യക്കെതിരെയും ശ്രീലങ്കക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരയിൽ രണ്ടു കളികളിലും മികച്ച റൺസ് കണ്ടെത്തിയിട്ടുണ്ട്.”- ആകാശ് ചോപ്ര പറഞ്ഞു.