ഇന്ത്യയും ന്യൂസിലന്‍റും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അംപയര്‍മാരായി നില്‍ക്കുന്നത് ഇന്ത്യക്കാരായ നിതിന്‍ മേനോനും, വിരേന്ദര്‍ ശര്‍മ്മയും തേര്‍ഡ് അംപയറായി അനില്‍ ചൗധരിയുമാണ്. എന്നാല്‍ മുന്‍പെങ്ങും കണ്ടട്ടില്ലാത്തവിധം വളരെയേറ പിഴവുകളാണ് അവര്‍ നടത്തിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ ആറ് അംപയറിങ്ങ് പിഴവുകളാണ് ഇതിനോടകം നടന്നു കഴിഞ്ഞത്.
ഫീല്‍ഡ് അംപയറുടെ തീരുമാനങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അംപയര്‍മാര്‍ നടത്തിയ പിഴവില്‍ മൂന്നും ന്യൂസിലന്‍റ് ബാറ്റസ്മാന്‍ ടോം ലതാമിനെതിരെയായിരുന്നു. മൂന്നു തവണെയും ലതാമിനെ ഔട്ട് വിളിച്ച അംപയര്‍മാര്‍ക്ക് ഡിആര്‍എസിലൂടേ തീരുമാനം മാറ്റേണ്ടി വന്നു.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 60 റണ്‍സുമായി ടോം ലതാം ക്രീസിലുണ്ട്. അംപയര്‍മാര്‍ക്കെതിരെ മുന്‍ താരങ്ങള്‍ രംഗത്ത് എത്തി. ഈ ടെസ്റ്റില്‍ ഇതുവരെയും അംപയറിങ് വളരെ സാധാരണമായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത്.
കാണ്‍പൂര്‍ ടെസ്റ്റില്‍ ലതാം സെഞ്ച്വറിയടിക്കുകയാണെങ്കില്‍ ഇന്ത്യ നാട്ടില്‍ ഇനിയുള്ള ടെസ്റ്റുകളില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ വിസമ്മതിച്ചേക്കാമെന്നായിരുന്നു ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്.