വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ .ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികൾ എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യൻ ടീമും കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമും കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ ഫൈനൽ ത്രില്ലിങ്ങാകും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത് . ഫൈനൽ മത്സരം കാണുവാൻ സാധിക്കുമോ എന്ന വളരെ വലിയ ആശങ്കയിലായിരുന്നു ക്രിക്കറ്റ് ലോകം.
എന്നാൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയേകി
ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ആരംഭിക്കുന്ന ഫൈനൽ കാണുവാൻ
4000 കാണികള്‍ക്കാണ് ഇപ്പോൾ പ്രവേശന അനുമതി നൽകുവാൻ ഐസിസിയും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും തീരുമാനിച്ചത് . നഗരത്തിലെ പുതിയ കൊവിഡ് കേസുകളിൽ ഇപ്പോൾ കുറവ് രേഖപെടുത്തിയെന്നാണ് സൂചന .
കോവിഡ് വ്യാപന തോത് പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അംഗങ്ങൾ മുൻപ് പറഞ്ഞതും .കൗണ്ടി ക്രിക്കറ്റില്‍ ഇന്ന് നടന്ന ലെസ്റ്റര്‍ഷെയര്‍- ഹാംപഷയര്‍ മത്സത്തില്‍ 1500ലേറെ കാണികളെ പ്രവേശിപ്പിച്ചിരുന്നു .എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും സ്റ്റേഡിയത്തിൽ കാണികളെ എല്ലാം പ്രവേശിപ്പിക്കുക എന്നാണ് ഐസിസി അറിയിക്കുന്നത് .
അതേസമയം വരാനിരിക്കുന്ന ഫൈനൽ കളിക്കുവാനായി ഇരു ടീമുകളും ജൂൺ ആദ്യ വാരം തന്നെ ഇംഗ്ലണ്ടിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കും എന്നാണ് തീരുമാനം .ഇന്ത്യൻ താരങ്ങൾ എല്ലാം തന്നെ മുംബൈയിൽ ക്വാറന്റൈൻ ആരംഭിച്ചു കഴിഞ്ഞു .ഒപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപേ താരങ്ങൾ എല്ലാം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നിർബന്ധമായും എടുത്തിരിക്കണം എന്നുമാണ് ബിസിസിഐ തീരുമാനം . കൂടാതെ താരങ്ങളുടെ ക്വാറന്റൈനെ നടപടികളിലും യാതൊരു തരത്തിലുള്ള ഇളവുകളും ബിസിസിഐ അനുവദിക്കില്ല എന്നും പറഞ്ഞിട്ടുണ്ട്
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡ്രഗ് ബ്രേസ്വെല്‍, ഡെവണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, വില്‍ യംഗ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ ,അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല ,ഭരത്