എന്നാലും ബിസിസിഐ ഇങ്ങനെ ഒക്കെ ചെയ്യുമോ :ഓസീസ് താരങ്ങൾക്ക് ഇത്രയും സഹായമോ എന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ ബിസിസിഐ നിർത്തിവെക്കുവാൻ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്‌ നിർശയാണ് .ഇനി എന്നാകും ഐപിൽ അവശേഷിക്കുന്ന മത്സരങ്ങൾ പുനരാരംഭിക്കുക എന്നതിൽ ബിസിസിഐ ഇതുവരെ അന്തിമമായ  തീരുമാനം  ഒന്നും എടുത്തിട്ടില്ല .ചില താരങ്ങൾക്കിടയിൽ കോവിഡ്ബാധ സ്ഥിതീകരിച്ചതോടെയാണ് ബിസിസിഐ ഐപിൽ നിർത്തിവെച്ചത് .

എന്നാൽ ഐപിഎല്ലിന് ശേഷം ഇപ്പോൾ  നാട്ടിലേക്ക് മടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങളുടെ എല്ലാ ചിലവുകുകളും ബിസിസിഐയാണ് നിർവഹിച്ചത് എന്ന നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് .  ഇത്തവണത്തെ ഐപിഎല്ലിൽ  കളിച്ച  ഓസീസ് ക്രിക്കറ്റ്  താരങ്ങളുടെ എല്ലാം ഹോട്ടൽ ക്വാറൻറീൻ ചെലവ് വരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ്  വഹിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഒ നിക് ഹോക്ലിയാണ് വെളിപ്പെടുത്തിയാണ് .ചില ദേശിയ മാധ്യമങ്ങളോട് സംസാരിക്കവെ  ഇടക്കാല  സി.ഇ.ഒ കാര്യങ്ങൾ എല്ലാം വിശദീകരിച്ചത് .

അതേസമയം സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ് പ്രേമികൾക്കിടയിലും എന്ത് കൊണ്ട് ബിസിസിഐ ഓസീസ് ക്രിക്കറ്റ് താരങ്ങൾക്ക് ഇത്രയും ഏറെ  പ്രാധാന്യം നൽകുന്നു   എന്നതാണ്  ചോദ്യം . ഓസീസ്  കളിക്കാർ, സ്റ്റാഫുകൾ, കമന്‍റേറ്റർമാർ ഉൾപ്പെടെ 38 പേരാണ് സിഡ്നിയിൽ ക്വാറന്റൈനിൽ കഴിയുന്നത്  നേരത്തെ താരങ്ങളെ എല്ലാം മാലിദ്വീപിൽ കൊണ്ട് എത്തിക്കുവാൻ പ്രത്യേക വിമാനം ഒരുക്കിയത് ബിസിസിഐ ആയിരുന്നു .10 ദിവസത്തെ ക്വാറന്റൈൻ ഓസീസ് സംഘം മാലിദ്വീപിലും പൂർത്തിയാക്കി .

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.
Scroll to Top