ക്രിക്കറ്റ് ലോകത്ത് മറ്റൊരു വിയോഗ വാർത്ത കൂടി : ഇന്ത്യൻ സ്റ്റാർ പേസ് ബൗളറുടെ പിതാവ് മരണത്തിന് കീഴടങ്ങി

ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിന്റെ പിതാവ് മരണത്തിന് കീഴടങ്ങി .കാൻസർ രോഗ ബാധിതനായ അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് മുൻപിൽ കീഴടങ്ങി.കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ പിതാവ്  ചികിത്സയിലായിരുന്നു .ഏതാനും ദിവസങ്ങൾ മുൻപാണ് പെട്ടന്  രോഗം മൂർച്ഛിക്കുന്ന അവസ്ഥ വന്നത് .രണ്ട് ആഴ്ചകൾ മുൻപാണ് പിതാവിന്റെ രോഗം വളരെ ദയനീയ അവസ്ഥയിൽ എത്തിയത് .കീമോതൊറാപ്പിക്ക് ഇന്ന് വിധേയനായെങ്കിലും ജീവൻ പക്ഷേ രക്ഷിക്കുവാൻ കഴിഞ്ഞില്ല .

അതേസമയം  വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഒപ്പം ഇംഗ്ലണ്ട് എതിരായ  5 മത്സര ടെസ്റ്റ് പരമ്പരയിലും താരം ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടില്ല .ഭുവി ഇപ്പോൾ  തന്നെ കുടുംബത്തിനൊപ്പം എന്നാണ് ലഭിക്കുന്ന സൂചന . ജൂലൈയിൽ വരുന്ന ലങ്കൻ പ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ ഭുവി ഉൾപെടുമെന്നാണ് സൂചന   ഒപ്പം  ഭുവി വരുന്ന ആഭ്യന്തര മത്സരങ്ങളിലും കളിക്കും എന്നാണ് വിവരം .അടുത്തിടെ  മാത്രം പരിക്കിൽ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരികെ വന്ന ഭുവി ഐപിഎല്ലിലും മിന്നും ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു .

എന്നാൽ കഴിഞ്ഞ ദിവസം   ടെസ്റ്റ്  ക്രിക്കറ്റ് ഇനി ഭുവി കളിക്കില്ല എന്ന വാർത്തകൾക്ക് എതിരെ ഭുവി തന്നെ രംഗത്ത് എത്തിയത് ഏറെ ചർച്ചയായി .
ചിലർ അവർക്ക് തോന്നുന്നപോലെ എല്ലാം എഴുതി പിടിപ്പിക്കുന്നു എന്നാണ് ഭുവി ഇതേ കുറിച്ച് പ്രതികരിച്ചത് .
വൈകാതെ ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടും എന്ന് പറഞ്ഞ താരം ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താൻ വളരെയേറെ തനിക്ക് കഷ്ടപെടുവാനുണ്ട് എന്നും തുറന്ന് സമ്മതിച്ചിരുന്നു .