മൂന്ന് വർഷത്തെ കരിയറിനു ശേഷം ലക്നൗ സൂപ്പർ ജയൻ്റ്‌സില്‍ നിന്നും വിടപറഞ്ഞ് കെല്‍ രാഹുല്‍. ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ഫ്രാഞ്ചൈസിയുടെ നിലനിർത്തൽ പട്ടികയിൽ കെല്‍ രാഹുല്‍ ഉള്‍പ്പെട്ടട്ടില്ലാ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഫ്രാഞ്ചൈസി രാഹുലിനെ നിലനിര്‍ത്താന്‍ ആഗ്രഹിച്ചെങ്കിലും വ്യക്തിപരവും പ്രൊഫഷണൽ കാരണങ്ങളും കാരണം താരം ഓഫർ നിരസിച്ചു.
ഇതോടെ 2025 ഐപിഎല്ലില്‍ കെല്‍ രാഹുലിന് വന്‍ തുക ലഭിക്കും. താരത്തിനായി ഇതിനോടകം ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ വലവിരിച്ചട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനെ ലക്ഷ്യം വച്ചിട്ടുണ്ട്.
ലഖ്‌നൗനു വേണ്ടി 38 മത്സരങ്ങൾ കളിച്ച രാഹുൽ 41.47 ശരാശരിയില്‍ 130.67 സ്‌ട്രൈക്ക് റേറ്റിലും 1410 റൺസ് നേടി. ലക്നൗനെ കൂടാതെ ബാംഗ്ലൂര്‍, പഞ്ചാബ്, ഹൈദരബാദ് ഫ്രാഞ്ചൈസികള്‍ക്കായാണ് രാഹുല്‍ കളിച്ചട്ടുള്ളത്. പവര്‍പ്ലേയില്‍ കെല്‍ രാഹുലിന്‍റെ മെല്ലെപോക്ക് ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.