ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യക്കേറ്റ തിരിച്ചടിയായിരുന്നു ബാറ്റർ ശ്രേയസ് അയ്യരുടെ പരിക്ക്. നടുവിന് പരിക്കേറ്റ ശ്രേയസ് നാലാമത്തെ ടെസ്റ്റിൽ കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതിനാൽതന്നെ ഓസ്ട്രേലിയക്കെതിരായ മാർച്ച് 17ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും ശ്രേയസ് കളിക്കാൻ സാധ്യത വളരെ കുറവാണ്. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർക്ക് പകരം ഇന്ത്യ ഏകദിന ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള നാല് താരങ്ങളെ പരിശോധിക്കാം.
സഞ്ജു സാംസൺ
ശ്രെയസിന് പകരം ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ വളരെയേറെ സാധ്യതയുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസൺ. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലമായിരുന്നു സഞ്ജു ടീമിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ സഞ്ജുവിന്റെ പരിക്ക് ഇപ്പോൾ പൂർണമായും ഭേദമായിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 66 റൺസ് ശരാശരിയിൽ 330 റൺസാണ് നേടിയിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സഞ്ജു ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കാം.
ദീപക് ഹൂഡ
രജത് പട്ടിദാർ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ ഇടം പിടിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്കായി ഇതുവരെ അരങ്ങേറ്റം കുറിക്കാൻ പട്ടിദാറിന് സാധിച്ചിട്ടില്ല. സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന പട്ടിദാർ ഇന്ത്യയെ സംബന്ധിച്ച് മധ്യനിരയിൽ പരീക്ഷിക്കാവുന്ന ബാറ്റർ തന്നെയാണ്.
രാഹുൽ ത്രിപാതി
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന സ്ക്വാഡിൽ അംഗമായിരുന്നു ത്രിപാതി. എന്നാൽ ഇന്ത്യക്കായി ഒരു മത്സരം പോലും കളിക്കാൻ ത്രിപാതിക്ക് സാധിച്ചില്ല. എന്നിരുന്നാലും തന്റെ ട്വന്റി20 മത്സരങ്ങളിലെ പ്രകടനങ്ങൾ കൊണ്ട് ത്രിപാതി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതുവരെ 5 ട്വന്റി20 മത്സരങ്ങളാണ് ത്രിപാതി ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.