കേരള ബ്ലാസ്റ്റേഴ്സിന് അല്ലാതെ മറ്റൊരു ടീമിനും ശക്തമായ ആരാധക പിന്തുണയില്ല; ജോയ് ഭട്ടാചാര്യ

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് മഞ്ഞപ്പട. മലയാളികൾ അല്ലാതെ മറ്റാരും ഇന്ത്യയിൽ ഫുട്ബോളിനെ ഇത്ര സ്നേഹിച്ച മനുഷ്യൻമാരില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ഞപ്പടയെക്കുറിച്ച് ഇന്ത്യയിലെ മുൻനിര എഴുത്തുകാരനും ക്രിക്കറ്റ് പണ്ഡിതനും ക്വിസ് അവതാരകനുമായ ജോയ് ഭട്ടാചാര്യ പറഞ്ഞ വാക്കുകളാണ്.

“ഇന്ത്യൻ ഫുട്ബോളിന്റേത് സ്വന്തം ടീം രണ്ടു കളി തോൽക്കുമ്പോൾ ആരാധകരെ നഷ്ടമാകുന്ന അവസ്ഥയാണ്. കേരള ബ്ലാസ്റ്റേഴ്സിന് അല്ലാതെ മറ്റൊരു ഐഎസ്എൽ ടീമിനും ഇത്രയധികം ശക്തമായ ആരാധക പിന്തുണയില്ല. ബംഗ്ലാദേശ് പശ്ചാത്തലമുള്ള ആരാധകരാണ് ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും പരമ്പരാഗതമായി ഉണ്ടായിരുന്നത്.

images 2023 03 12T080356.497

ആ തലമുറ ഇന്ന് ഇല്ല. ബംഗാളിൽ ജനിച്ചു വളർന്നവരാണ് പുതിയ തലമുറ. എല്ലാ ടീമും അവർക്ക് ഒരുപോലെയാണ്. നിങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഫാൻ ആണെന്നിരിക്കട്ടെ. ആജീവനാന്ത ബന്ധമാണ് അത്. നിങ്ങളുടെ കുഞ്ഞിനെ ജഴ്സി അണിയിച്ച് ഗ്യാലറിയിലേക്ക് കൊണ്ടുപോകുന്നതടക്കം ആ ബന്ധം തുടർന്നുകൊണ്ടേയിരിക്കും.

images 2023 03 12T080413.426

ഇവിടെയും അത്തരം ഒരു ഫുട്ബോൾ സംസ്കാരം വരണം. അതിന് ഐഎസ്എൽ സീസൺ 6 മാസം പോരാ. 10 മാസമാണ് ലോകത്ത് എല്ലാ ക്ലബ്ബ് സീസണുകളും. അത്ര അനായാസം കൊണ്ടുവരാവുന്ന ഒന്നല്ല ഫുട്ബോൾ ലോകകപ്പ് ഇവിടേക്ക്. തുടർച്ചയായ ആസൂത്രണമാണ് അതിന് വേണ്ടത്. തൻറെ കാലത്ത് ഒരു ഭരണാധികാരി ലോകകപ്പ് നടത്തണമെന്ന് ആഗ്രഹിച്ചാൽ ലഭിക്കുന്ന കാര്യവുമല്ല അത്.”-ജോയ് പറഞ്ഞു.