ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരമ്പര ജയങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയയിൽ പിറന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. വിരാട് കോഹ്ലി അടക്കം സീനിയർ താരങ്ങളുടെ അഭാവത്തിലും പരിക്കിന്റെ തുടർച്ചയായി ഭീക്ഷണികൾക്കിടയിലും എല്ലാം രഹാനെ നേതൃത്വത്തിൽ 2-1നാണ് ഇന്ത്യൻ സംഘം ഐതിഹാസിക പരമ്പര നേട്ടത്തിലേക്ക് എത്തിയത്. 4 മത്സര ടെസ്റ്റ് പരമ്പരയിൽ ഒന്നാം ടെസ്റ്റ് നാണക്കേടിന്റെ റെക്കോർഡോടെ തോറ്റ ഇന്ത്യൻ സംഘം ശക്തമായ പോരാട്ടത്തോടെയാണ് പരമ്പര ജയം പിടിച്ചെടുത്തത്.
എന്നാൽ കോവിഡ് ആശങ്കകൾക്കിടയിൽ ബയോ ബബിൾ അടക്കം പൂർണ്ണമായി പാലിച്ച് നടന്ന ഈ ടെസ്റ്റ് പരമ്പരയിലെ ഒരു സംഭവത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വിശദമാക്കുകയാണ് ഓസ്ട്രേലിയൻ മുൻ നായകനായ ടിം പെയിൻ. ഓസ്ട്രേലിയൻ ടീമിനെ ഈ ടെസ്റ്റ് പരമ്പരയിൽ നയിച്ചത് വിക്കെറ്റ് കീപ്പർ കൂടിയായ ടിം പെയിനായിരുന്നു. നിലവിൽ ടെസ്റ്റ് ടീമിൽ നിന്നും അടക്കം പുറത്തായ ടിം പെയിൻ ഇന്ത്യൻ ടീമിലെ ചില താരങ്ങളുടെ പ്രവർത്തിയെ മോശം എന്ന് വിശേഷിപ്പിക്കുകയാണ് ഇപ്പോൾ.
കോവിഡ് ആശങ്കകൾക്കിടയിൽ ഇന്ത്യൻ സ്‌ക്വാഡിലെ ഏതാനും താരങ്ങൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത് അന്ന് വലിയ വിവാദമായി മാറിയിരുന്നു. ഇന്ത്യൻ താരങ്ങൾ മെൽബണ്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത് കോവിഡ് പ്രോട്ടക്കോൾ ലംഘനം എന്നുള്ള ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി രംഗത്ത് എത്തുകയാണ് ടിം പെയിൻ.” എന്റെ അഭിപ്രായം അവരുടെ ഭാഗത്ത് നിന്നും സംഭവിച്ചച്ചത് ഒരു സെൽഫിഷ് മൂവ് ആണ്. അവർ നാലോ :അഞ്ചോ താരങ്ങൾ കാരണം പരമ്പര ഒന്നാകെ ആശങ്കയിലായി. അവർ ടെസ്റ്റ് പരമ്പരക്ക് തന്നെ ഭീക്ഷണി സൃഷ്ടിച്ചു ” ടിം പെയിൻ പറഞ്ഞു.
രോഹിത് ശർമ്മ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവ്ദീപ് സെയ്‌നി എന്നിവരായിരുന്നു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഓസ്ട്രേലിയന്‍ ബോളര്‍ പാറ്റ് കമ്മിന്‍സും ഇതിനെ പറ്റി പ്രതികരിച്ചു. മറ്റ് താരങ്ങള്‍ കൂടുംബം ഒപ്പമില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഇവരുടെ പ്രവൃത്തി ചിലരെ നിരാശരാക്കിയെന്ന് വെളിപ്പെടുത്തി.