ഒരു ക്യാച്ച് 3 പേര്‍ ചേര്‍ന്ന് നഷ്ടപ്പെടുത്തുമോ ? ദേ ബംഗ്ലാദേശ് താരങ്ങളെ നോക്ക്.

bangladesh player drop

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം ശ്രീലങ്കയുടെ 531 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിനെതിരെ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.

മത്സരത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ ശ്രീലങ്കന്‍ താരമായ പ്രഭാത് ജയസൂര്യയുടെ ഒരു അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഒരു ക്യാച്ച് സ്ലിപ്പില്‍ മൂന്നു താരങ്ങള്‍ ചേര്‍ന്ന് ഡ്രോപ്പ് ചെയ്യുകയായിരുന്നു.

ക്യാപ്റ്റന്‍ ഷാന്‍റോ, ഷഹദത്ത് ഹൊസ്സെന്‍, സാക്കിര്‍ ഹസൈന്‍ എന്നിവര്‍ ക്യാച്ചിനായി പരിശ്രമിച്ചെങ്കിലും കൈപിടിയില്‍ ഒതുക്കാനായില്ലാ.

ആ സമയത്ത് 6 റണ്‍സിലായിരുന്ന പ്രഭാത് ജയസൂര്യ 22 റണ്‍സ് കൂടി കൂട്ടിചേര്‍ത്താണ് മടങ്ങിയത്.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.
Scroll to Top