കൂറ്റന്‍ വിജയവുമായി ഇന്ത്യ. സഞ്ചുവിന്‍റെ സെഞ്ചുറി കരുത്തില്‍ 63 റണ്‍സ് വിജയം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു അനായാസം വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്. ബാറ്റിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു.

മത്സരത്തിൽ 47 പന്തുകളിൽ കിടിലൻ സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത്. ശേഷം ബോളിങ്ങിൽ ഇന്ത്യയുടെ സ്പിന്നർമാർ കൃത്യമായ പ്രകടനം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നു വീഴുകുകയായിരുന്നു. മത്സരത്തിൽ 61 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. തുടക്കം മുതൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത് ദക്ഷിണാഫ്രിക്കയെ പൂർണമായും സമ്മർദത്തിലാക്കാൻ സഞ്ജുവിന് സാധിച്ചു. മറുവശത്ത് 21 റൺസ് നേടിയ സൂര്യകുമാർ യാദവും 18 പന്തുകളിൽ 33 റൺസ് നേടിയ തിലക് വർമയും സഞ്ജുവിന് പിന്തുണ നൽകി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാനും, 47 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി നേടാനും സഞ്ജുവിന് സാധിച്ചു. ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.

50 പന്തുകളിൽ 107 റൺസാണ് മത്സരത്തിൽ സഞ്ജു നേടിയത്. 7 ബൗണ്ടറികളും 10 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 202 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാൽ നായകൻ മാക്രത്തിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ അർഷദീപ് വീഴ്ത്തി. ശേഷം മറ്റൊരു ഓപ്പണറായ റിക്കൾട്ടനാണ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചത്. എന്നാൽ വരുൺ ചക്രവർത്തി ബോളിംഗ് ക്രീസിൽ എത്തിയതോടെ ദക്ഷിണാഫ്രിക്ക വിറയ്ക്കാൻ തുടങ്ങി.

ശേഷം 25 റൺസ് നേടിയ ക്ലാസനും 18 റൺസ് നേടിയ മില്ലറും ക്രീസിൽ ഉറയ്ക്കാൻ ശ്രമിച്ചു. പക്ഷേ ഒരോവറിൽ തന്നെ മില്ലറെയും ക്ലാസനേയും പുറത്താക്കി വരുൺ ചക്രവർത്തി ഇന്ത്യയെ കൈപിടിച്ചു കയറ്റി. ശേഷം രവി ബിഷണോയും ബോളിങ്ങിൽ തിളങ്ങിയതോടെ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യക്കായി വരുൺ ചക്രവർത്തിയും രവി ബിഷണോയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഈ വിജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Previous articleവെടിക്കെട്ട് സെഞ്ചുറി. പ്രശംസകള്‍കൊണ്ട് പൊതിഞ്ഞ് സോഷ്യല്‍ മീഡിയ
Next article“10 വർഷത്തെ എന്റെ കാത്തിരിപ്പാണ്. ഒന്നും എളുപ്പമായിരുന്നില്ല”- മനസ് തുറന്ന് സഞ്ജു സാംസൺ.