WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. കലാശ പോരാട്ടത്തില്‍ ഡല്‍ഹിയെ മറികടന്നാണ് ബാംഗ്ലൂര്‍ കിരീടം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.

വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ കരുതലോടെയാണ് തുടങ്ങിയത്. സോഫി ഡിവൈനും – സ്മൃതി മന്ദാനയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിചേര്‍ത്തു. സോഫി ഡിവൈന്‍ (31) പുറത്തായ ശേഷം ഡല്‍ഹി ബോളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചു.

377899

എല്ലിസ് പെറിയും – സ്മൃതി മന്ദാനയും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിചേര്‍ത്തു. മന്ദാനയെ (39 പന്തില്‍ 31) പുറത്താക്കി മിന്നു മണി ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ എല്ലിസ് പെറിയും (35*) റിച്ചാ ഘോഷും (17*) ചേര്‍ന്ന് ബാംഗ്ലൂരിനെ അനായാസം കിരീടത്തിലേക്ക് എത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷഫാലിയും മെഗ് ലാനിംഗും തകര്‍ത്തടിച്ചപ്പോള്‍ പവര്‍പ്ലേയില്‍ 61 റണ്‍സ് പിറന്നു. എന്നാല്‍ സോഫി മൊളിനെക്സിന്‍റെ ഒരോവര്‍ മത്സരത്തിന്‍റെ വിധിയെഴുതി.

എട്ടാം ഓവര്‍ എറിഞ്ഞ താരം ഷഫാലിയെ പുറത്താക്കിയാണ് തുടക്കമിട്ടത്. 27 ബോളില്‍ 2 ഫോറും 3 സിക്സുമായി 44 റണ്‍സാണ് നേടിയത്. ജെമീമ റോഡ്രിഗസും (0) അലിസ് ക്യാപ്സിയും (0) ആ ഓവറില്‍ തന്നെ പുറത്തായതോടെ ഡല്‍ഹി 64 ന് 3 എന്ന നിലയിലായി.

377894

ക്രീസില്‍ സെറ്റായിരുന്ന ലാനിംഗിനെ (23) ശ്രേയങ്ക വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്തത് മലയാളി താരം ആശ ശോഭ്നയുടെ ഊഴമായിരുന്നു. മരിസാന കാപ്പിനെയും ജെസ്സ് ജൊനാസനേയും ഒറ്റ ഓവറില്‍ മടക്കി ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് നയിച്ചു.

വാലറ്റത്തെ ശ്രേയങ്ക പാട്ടീല്‍ മടക്കി. 3.3 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് ശ്രേയങ്ക പാട്ടീല്‍ നേടിയത്. 49 റണ്‍സ് എടുക്കുന്നതിനിടെയാണ് ഡല്‍ഹിയുടെ അവസാന 10 വിക്കറ്റും നഷ്ടമായത്.

Previous articleലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.
Next articleവീഡിയോ കോളിലെത്തി. ഒരു വാക്ക് കുറിച്ച് വിരാട് കോഹ്ലി. ബാംഗ്ലൂര്‍ വനിത ടീമിന് അഭിനന്ദനങ്ങള്‍