2024 ലോകകപ്പിന് തീവ്രവാദ ആക്രമണ ഭീഷണി. ഭീഷണിയെത്തിയത് പാകിസ്ഥാനിൽ നിന്ന്.

india vs pakistan mcg

2024 ട്വന്റി20 ലോകകപ്പ് ജൂൺ 1 മുതലാണ് ആരംഭിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ലോകകപ്പിന് മുൻപായി ചില നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസിൽ തീവ്രവാദി ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. നോർത്ത് പാക്കിസ്ഥാനിൽ നിന്നാണ് ഇത്തരമൊരു തീവ്രവാദ ആക്രമണ ഭീഷണി എത്തിയിരിക്കുന്നത്. എന്നാൽ ഇതിനുള്ള മുഴുവൻ മുൻകരുതലുകളും തങ്ങൾ സ്വീകരിച്ചു കഴിഞ്ഞു എന്നാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുള്ളത്.

നോർത്ത് പാക്കിസ്ഥാനിൽ നിന്നുള്ള ഈ ഭീഷണിയ്ക്ക് ശേഷം കരീബിയൻ ഐലൻഡ് പൂർണമായും ഭീകരാക്രമണത്തെ ഇല്ലാതാക്കാനുള്ള സുരക്ഷകൾ എടുത്തുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റിൻഡീസിൽ ആന്റിഗ്വ, ബാർബുഡ, ബാർബഡോസ്, ഗയാന, സെയിന്റ് ലൂസിയ, സെന്റ് വിൻസന്റ് തുടങ്ങിയ മൈതാനങ്ങളിലാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുക.

ഒപ്പം അമേരിക്കൻ സിറ്റികളായ ഫ്ലോറിഡ, ന്യൂയോർക്ക്, ടെക്സാസ് തുടങ്ങിയ വേദികളിലും ലോകകപ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ ഇതുവരെ യാതൊരു ഭീകരവാദ ഭീഷണികളും ഉണ്ടായിട്ടില്ല. വിൻഡീസിലെ ട്രിനിഡാഡും ഗയാനയുമാണ് ലോകകപ്പിന് 2 സെമിഫൈനലുകൾക്ക് വേദിയാവുക. ഫൈനൽ ബാർബഡോസിലാണ് നടക്കുന്നത്.

Read Also -  "മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്", സഹീറും റെയ്‌നയും തുറന്ന് പറയുന്നു.

“ഞങ്ങൾ സാഹചര്യം വളരെ സൂക്ഷ്മമായി തന്നെ വീക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുമായി കൃത്യമായി ഇടപെടലുകൾ നടത്താനും കാര്യങ്ങൾ അന്വേഷിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വളരെ കർശനമായി തന്നെ തുടരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്തെങ്കിലും റിസ്ക് ഉണ്ടായാൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തു കഴിഞ്ഞു.”- വിൻഡീസ് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു. ഇതിനോടകം തന്നെ ട്രിനിഡാഡ് പ്രധാനമന്ത്രി കീത്ത് റോവ്ലി അടക്കമുള്ളവർ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനായി ഉത്തരവിട്ടിട്ടുണ്ട്.

ആർട്ടിക്കിൾ പ്രകാരം ബാർബഡോസ് അധികാരികൾ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. ഐസിസി മത്സരങ്ങൾക്ക് യാതൊരു ഭീഷണിയുമുണ്ടാവാതെ മത്സരം നടത്താനാണ് ബാർബഡോസ് ശ്രമിക്കുന്നത്. ഒരു മീഡിയ ഗ്രൂപ്പിലൂടെയാണ് ഇത്തരമൊരു ഭീഷണി നിലവിൽ വന്നിരിക്കുന്നത്. ‘നാഷിർ പാക്കിസ്ഥാൻ’ എന്ന ഗ്രൂപ്പിലൂടെയാണ് ഇത്തരമൊരു ഭീഷണി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്തായാലും ഇത്തരം കാര്യങ്ങൾ 2025 ചാമ്പ്യൻസ് ട്രോഫി നടത്താനിരിക്കുന്ന പാക്കിസ്ഥാനെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top