ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തരാൻ ഇന്ത്യയ്ക്ക് 2 ഫിനിഷർമാർ. പേര് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെയും സഞ്ജു സാംസന്റെയും സൂര്യകുമാർ യാദവിന്റെയും കിടിലൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഇതിന് ശേഷം ഇന്ത്യൻ ടീമിനെ പറ്റി വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

നിലവിലെ ഇന്ത്യൻ ടീമിലെ ഫിനിഷർമാരെ പറ്റിയാണ് ദിനേശ് കാർത്തിക് സംസാരിക്കുന്നത്. ഇന്ത്യയെ ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകളിൽ വിജയിപ്പിക്കാൻ സാധിക്കുന്ന 2 ഫിനിഷർമാർ നിലവിൽ ടീമിലുണ്ട് എന്ന് ദിനേശ് കാർത്തിക് പറയുന്നു.

ഇന്ത്യൻ ട്വന്റി20 ടീമിലെ യുവതാരമായ റിയാൻ പരാഗും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമാണ് വരും സമയങ്ങളിൽ ഇന്ത്യയ്ക്കായി ഫിനിഷിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള താരങ്ങൾ എന്ന് ദിനേശ് കാർത്തിക്ക് പറഞ്ഞു. “വരും സമയങ്ങളിൽ റിയാൻ പരാഗും ഹർദിക് പാണ്ഡ്യയുമാവും ഇന്ത്യയുടെ ഫിനിഷർമാർ. ഫിനിഷിംഗിലേക്ക് വരുമ്പോൾ പാണ്ഡ്യ ഒരു പ്രത്യേകതയുള്ള താരമാണ്. ഇതുവരെ ഇന്ത്യയെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിലെത്തിക്കാനും, ആ റോൾ ആസ്വദിക്കാനും അവന് സാധിച്ചിട്ടുണ്ട്. ഹർദിക്കിനെ തീർച്ചയായും ഒരു ഫിനിഷറായാണ് ടീം മാനേജ്മെന്റ് കാണുന്നത്.”- ദിനേശ് കാർത്തിക് പറഞ്ഞു

“ഇന്ത്യ വരും മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ 2 ഫിനിഷർമാരെ കളിപ്പിക്കാനാണ് സാധ്യത. അതിൽ ഒരാൾ റിയാൻ പരാഗായിരിക്കും. ബോളിനെതിരെ പൂർണ്ണമായി ആക്രമണം അഴിച്ചുവിടാനുള്ള പവറും കഴിവുമുള്ള താരമാണ് റിയാൻ. ഹർദിക്കും പരാഗും ഓൾ റൗണ്ടർമാരാണ്. ഇവർ രണ്ടുപേരും ടീമിലുണ്ടെങ്കിൽ ഇന്ത്യ അടുത്ത ട്വന്റി20 ലോകകപ്പിൽ വളരെ വ്യത്യസ്തമായ ഒരു ടീമായിരിക്കും. മാത്രമല്ല ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള ടൂർണമെന്റ്കളിലും വലിയ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഇതുവരെയും ബാറ്റിംഗിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ മധ്യനിര ബാറ്റർ പരാഗിന് സാധിച്ചിട്ടില്ല. 6 ട്വന്റി20 മത്സരങ്ങൾ ഇതുവരെ പരഗ് കളിച്ചെങ്കിലും ബാറ്റിംഗിൽ വലിയ അവസരങ്ങൾ പരഗിനെ തേടി എത്തിയിരുന്നില്ല. ഇതുവരെ 57 റൺസ് മാത്രമാണ് ഇന്ത്യൻ ടീമിനായി പരഗ് സ്വന്തമാക്കിയത്.

എന്നാൽ 3 വിക്കറ്റുകൾ തന്റെ പേരിൽ ചേർക്കാനും പരഗിന് സാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഉഗ്രന്‍ പ്രകടനമാണ് ഹർദിക് പാണ്ഡ്യ കാഴ്ചവെച്ചത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.

Previous article“ഇനിയും നീ റൺസ് നേടണം, അല്ലെങ്കിൽ അവർ നിന്നെ ഒഴിവാക്കും” സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരം.
Next articleമായങ്കിനെ പോലെയുള്ള ബോളർമാർ ഞങ്ങൾക്കുമുണ്ട്. അവനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകൻ.