ഓപ്പണർ ശിഖർ ധവാനാണ് മാൻ ഓഫ് ദി മാച്ച്ടെസ്റ്റ് ,ടി:20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലും ആദ്യ മത്സരം ജയിച്ച് തുടങ്ങാമെന്ന ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി പൂനെയിൽ നടന്ന ആദ്യ ഏകദിനത്തിൽ കോഹ്ലിപടക്ക് 66 റൺസിന്റെ തകർപ്പൻ വിജയം .ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ടീം 42.1 ഓവറിൽ 251 റൺസിൽ എല്ലാവരും പുറത്തായി .നാല് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തിയ താക്കൂർ 2 വിക്കറ്റ് എടുത്ത ഭുവനേശ്വർ എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത് .
ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ലഭിച്ചത് സ്വപ്നതുല്യ തുടക്കമാണ് .
കരുതലോടെ ബാറ്റിംഗ് ആരംഭിച്ച റോയ് : ബെയർസ്‌റ്റോ സഖ്യം പതിയെ വമ്പൻ ഷോട്ടുകളോടെ കളംനിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ക്യാമ്പ് ആവേശത്തിലായി .14 ഓവറിൽ അതിവേഗം 135 റൺസ് അടിച്ചെടുത്ത സഖ്യം കോഹ്ലിയെ വിഷമത്തിലാക്കി . എന്നാൽ അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ച റോയ് അരങ്ങേറ്റ താരം പ്രസീദ് കൃഷണയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി .35 പന്തിൽ 46 റൺസടിച്ച താരം 7 ഫോറും 1സിക്സുംനേടിയിരുന്നു.
ശേഷം തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീട് മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ്
അസാധ്യമായി .
ശേഷം പതിനേഴാം ഓവറിൽ ബെൻ സ്റ്റോക്സിനെ പ്രസീദ് സബ്സ്ടിട്യൂറ്റ് ഫീൽഡറായ ശുഭ്മാൻ കയ്യിലെത്തിച്ചു .
ഒരു റൺസ് മാത്രമാണ് താരത്തിന് നേടുവാനായത് .എന്നാൽ മികച്ച രീതിയിൽ ബാറ്റേന്തിയ ബെയർസ്റ്റോയെ
താക്കൂർ തന്റെ ഓവറിൽ കുൽദീപ് യാദവിന്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ തകർച്ച ആരംഭിച്ചു .66 പന്തിൽ 142.42 പ്രഹരശേഷിയിൽ 6 ഫോറും 7 സിക്സും അടക്കം 94 റൺസടിച്ച താരം ഇന്ത്യൻ ബൗളിംഗ് നിരയെ പവർപ്ലേയിൽ കണക്കിന് ശിക്ഷിച്ചു .തൊട്ട് പിന്നാലെ മോർഗൻ , ബട്ട്ലർ ,ബില്ലിംഗ്സ് എന്നിവർ പെട്ടന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച പൂർണ്ണമായി . വാലറ്റത്ത് മോയിൻ അലി 30 റൺസെടുത്തെങ്കിലും ഇന്ത്യൻ സ്കോർ മറികടക്കുവാൻ അത് പര്യാപതമായിരുന്നില്ല . സ്പിന്നർ കൃണാൽ പാണ്ട്യ ഒരു വിക്കറ്റ് വീഴ്ത്തി .
നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ എല്‍ രാഹുലിന്‍റെയും ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റിംഗ് മികവിലാണ് ടോസ് നഷ്ടപെട്ട് ബാറ്റിംഗ് ഇറങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോർ നേടുവാനായത്.
ബാറ്റിങ്ങിന് ഏറെ അനുകൂലമായ പിച്ചിൽ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 98 റണ്‍സെടുത്ത് പുറത്തായ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 43 പന്തില്‍ 62 റണ്‍സെടുത്ത കെ എല്‍ രാഹുലും 31 പന്തില്‍ 58 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ധവാന്‍(98) സ്റ്റോക്സിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങിയത് ഇന്ത്യൻ ഇന്നിങ്സിലെ സങ്കടമായി .എന്നാൽ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയത്. ഇരുവരും ചേര്‍ന്ന് 61 പന്തില്‍ 112 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.ബൗളിങ്ങിൽ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റെടുത്തു.