16 പന്തുകള്‍ക്ക് ശേഷം ബോള്‍ മാറ്റി. കാരണം വിചിത്രം.

Ball e1616517187196

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിചിത്രമായ കാരണങ്ങള്‍ അരങ്ങേറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ആദ്യ 5 ഓവറില്‍ വെറും 10 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്. പിച്ചില്‍ നിന്നും സ്വിങ്ങും പേസും ലഭിച്ചതോടെ സാം കുറാനും, മാര്‍ക്ക് വുഡും ഇന്ത്യന്‍ ബാറ്റസ്മാന്‍മാരെ വരിഞ്ഞുമുറുക്കി. അതിനിടെ മാര്‍ക്ക് വുഡിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട് രോഹിത് ശര്‍മ്മ വേദനകൊണ്ട് പുളഞ്ഞിരുന്നു.

സാധരണഗതിയില്‍ കുറച്ചധികം ഓവറുകള്‍ക്ക്‌ ശേഷമാണ് പന്തുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക. എന്നാല്‍ ആദ്യ ഏകദിന മത്സരത്തില്‍ വെറും 16 പന്തുകള്‍ക്ക് ശേഷം ബോള്‍ മാറ്റേണ്ടി വന്നു. ബോളില്‍ തുള വീണു എന്ന വിചിത്ര കാരണത്താലാണ് അംമ്പയര്‍മാര്‍ വേറെ ബോള്‍ എടുത്തത്.

ശിഖാര്‍ ധവാന്‍ അടിച്ച പന്ത് ബൗണ്ടറി ലൈനില്‍ കൊണ്ടപ്പോള്‍ കേടുപാട് സംഭവിച്ചതാകും എന്നാണ് കരുതുന്നത്.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.
Scroll to Top