ഹർദിക് ഇത്ര മണ്ടനാവരുത്. ഇങ്ങനെയാണോ ബുമ്രയെ ഉപയോഗിക്കേണ്ടത്? ചോദ്യം ചെയ്ത് സ്റ്റീവ് സ്മിത്ത്.

hardik pandya ipl 2024

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ തകർപ്പൻ വിജയം തന്നെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ഐപിഎൽ ചരിത്രം മാറ്റിമറിച്ച ടോട്ടൽ ഹൈദരാബാദ് നേടുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

പ്രധാനമായും മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹർദിക് പാണ്ഡ്യയിൽ നിന്ന് വന്ന ചില വീഴ്ചകളാണ് മത്സരത്തിൽ ഇത്ര വലിയ സ്കോർ ഹൈദരാബാദിന് സമ്മാനിച്ചത്. ഇതിനുശേഷം ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ പാണ്ഡ്യ ബുമ്രയെ ഉപയോഗിച്ച രീതിയെ ചോദ്യം ചെയ്താണ് സ്മിത്ത് രംഗത്ത് വന്നിരിക്കുന്നത്.

മത്സരത്തിൽ ബൂമ്രയെ അവസാന ഓവറുകളിലേക്ക് മാറ്റിവെച്ച പാണ്ഡ്യയുടെ തീരുമാനത്തെയാണ് സ്മിത്ത് ചോദ്യം ചെയ്തിരിക്കുന്നത്. താനായിരുന്നു നായകനെങ്കിൽ ബുമ്രയുടെ ഓവറുകൾ 15-16 ഓവറിൽ അവസാനിപ്പിച്ചേനെ എന്നാണ് സ്മിത്ത് പറഞ്ഞത്. മാത്രമല്ല ആദ്യസമയത്ത് തന്നെ ബുമ്രയെ തിരികെ ബോളിംഗ് ക്രീസിലെത്തിച്ച് വിക്കറ്റുകൾ സ്വന്തമാക്കേണ്ടിയിരുന്നേനെ എന്നും സ്മിത്ത് പറഞ്ഞു.

“മത്സരത്തിന്റെ 13ആം ഓവറിലാണ് ബൂമ്രയെ മുംബൈ ഇന്ത്യൻസ് തിരികെ കൊണ്ടുവന്നത്. അവിടെയാണ് മുംബൈയ്ക്ക് വലിയൊരു പ്രശ്നം സംഭവിച്ചത്. മത്സരത്തിൽ പന്തിൽ നിന്ന് ചലനങ്ങൾ ഉണ്ടാകുന്ന സമയത്ത് നമ്മുടെ ഏറ്റവും മികച്ച ബോളറെ ബോളിംഗ് ക്രീസിൽ എത്തിക്കേണ്ടതുണ്ട്. അങ്ങനെയാണ് മത്സരത്തെ നിയന്ത്രിക്കേണ്ടത്. ഞാനായിരുന്നെങ്കിൽ ബൂമ്രയെ ആദ്യമേ എറിയിപ്പിച്ച് 15-16 ഓവറിനുള്ളിൽ തന്നെ അവന്റെ ക്വാട്ട പൂർത്തീകരിച്ചേനെ. അങ്ങനെയെങ്കിൽ അവനന് കുറച്ചധികം വിക്കറ്റ് ലഭിച്ചേനെ.”- സ്മിത്ത് പറഞ്ഞു.

See also  സ്ട്രൈക്ക് റേറ്റ് 230. കുറച്ച് സമയം കൂടുതല്‍ നാശം. 1.8 കോടി രൂപക്ക് കിട്ടിയ മുതലാണ് ഇത്

“മത്സരത്തിന്റെ തുടക്കത്തിൽ നമുക്ക് കുറച്ച് വിക്കറ്റുകൾ നേടാനായാൽ സ്വാഭാവികമായും റൺ റേറ്റ് കുറയ്ക്കാനും നമുക്ക് സാധിക്കും. ഇതുപോലുള്ള വമ്പൻ താരങ്ങൾ അവസാന ഓവറുകൾ വരെ ബാറ്റ് ചെയ്താൽ, ആരാണ് ബോൾ ചെയ്യുന്നത് എന്നതിന് വലിയ പ്രസക്തിയില്ല.

മത്സരത്തിൽ നമ്മൾ അത് കാണുകയും ചെയ്തു. അവസാന രണ്ട് ഓവറിലും മികച്ച രീതിയിൽ ആക്രമണം അഴിച്ചുവിടാൻ ഹൈദരാബാദിന്റെ ബാറ്റർമാർക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ബുമ്ര നേരത്തെ എത്തുകയും കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാവുകയും ചെയ്തിരുന്നുവെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെ.”- സ്മിത്ത് കൂട്ടിച്ചേർക്കുന്നു.

“ഹൈദരാബാദ് മത്സരത്തിൽ 277 റൺസാണ് നേടിയത്. ബൂമ്ര നേരത്തെ എത്തിയിരുന്നെങ്കിൽ ഒരുപക്ഷേ അത് 250 റൺസാക്കി കുറയ്ക്കാനെങ്കിലും മുംബൈയ്ക്ക് സാധിക്കുമായിരുന്നു. അങ്ങനെയെങ്കിൽ അവർക്ക് ആ ലക്ഷ്യം പിന്തുടരാനും കഴിയുമായിരുന്നു. എന്നാൽ 13 ഓവറിനുള്ളിൽ കേവലം ഒരു ഓവർ മാത്രമാണ് ബൂമ്രയ്ക്ക് ഹർദിക് പാണ്ഡ്യ നൽകിയത്. ഇത് ഉത്തമമായ ഒരു തീരുമാനമായി എനിക്ക് തോന്നിയില്ല.”- സ്മിത്ത് പറഞ്ഞുവെക്കുന്നു. ഏപ്രിൽ ഒന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത ഐപിഎൽ മത്സരം നടക്കുന്നത്.

Scroll to Top