ഹർദിക്കിനെ കേന്ദ്രകരാറിൽ നിന്ന് ഒഴിവാക്കാത്തതിന്റെ കാരണമിതാണ്. തുറന്ന് പറഞ്ഞ് ബിസിസിഐ.

hardik pandya12

ബിസിസിഐയുടെ കേന്ദ്ര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളും ഉയരുകയുണ്ടായി. ഇന്ത്യയുടെ സൂപർ താരങ്ങളായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ ബിസിസിഐ തങ്ങളുടെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കി. നിർദ്ദേശമനുസരിച്ച് ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിലാണ് ഈ താരങ്ങളെ ബോർഡ് ഒഴിവാക്കിയത്.

ബോർഡിന്റെ ഈ തീരുമാനം ഒരുപാട് എക്സ്പേർട്ടുകൾ സ്വാഗതം ചെയ്തെങ്കിലും, മറ്റു വിമർശനങ്ങളും ഉയരുകയുണ്ടായി. ഇഷാനെയും ശ്രേയസിനെയും പുറത്താക്കിയ ബിസിസിഐ എന്തുകൊണ്ടാണ് ഹർദിക് പാണ്ട്യയെ ഒഴിവാക്കാത്തത് എന്നായിരുന്നു ചോദ്യം. ഹർദിക് നിലവിൽ ഇന്ത്യയുടെ കേന്ദ്ര കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ തുടരുകയാണ്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബിസിസിഐ ഒഫീഷ്യൽ.

രഞ്ജി ട്രോഫിയിൽ നിന്ന് മാറിനിന്നെങ്കിലും, ഇന്ത്യയുടെ മറ്റ് ആഭ്യന്തര ലീഗുകളായ സൈദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഹർദിക് പാണ്ട്യ കളിക്കുമെന്ന ഉറപ്പിന്റെ പേരിലാണ് ബിസിസിഐ ഹർദിക്കിനെ കരാറിൽ ഉൾപ്പെടുത്തിയത് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു.

“ഞങ്ങൾ ഹർദിക് പാണ്ട്യയുമായി ചർച്ച ചെയ്തിരുന്നു. അവന്റെ പരിക്ക് ഭേദമാകുമ്പോൾ നിശ്ചിത ഓവർ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന നിർദ്ദേശം മുൻപ് നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിസിസിഐ മെഡിക്കൽ ടീം അവനെ പരിശോധിക്കുകയാണ്. രഞ്ജി ട്രോഫി മത്സരങ്ങളിൽ പന്തറിയാനുള്ള ഫിറ്റ്നസ് ഇതുവരെയും ഹർദിക് വീണ്ടെടുത്തിട്ടില്ല. അതിനാൽ രഞ്ജി ട്രോഫിയിലെ ഹർദിക്കിന്റെ പ്രകടനം മാറ്റിനിർത്തേണ്ടതുണ്ട്. എന്നിരുന്നാലും വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ കളിച്ചില്ലെങ്കിൽ, ഉറപ്പായും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ ടൂർണമെന്റുകളിൽ ഹർദിക് കളിച്ചിരിക്കണം. അല്ലാത്തപക്ഷം അവന്റെ കരാറും തടയും.,”- ഒരു ഒഫീഷ്യൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

മുൻപ് ഇർഫാൻ പത്താൻ അടക്കമുള്ള താരങ്ങൾ ബിസിസിഐയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു. ഇഷാനെയും ശ്രേയസിനെയും പുറത്താക്കിയ ബിസിസിഐ എന്തുകൊണ്ടാണ് ഹർദ്ദിക്കിന് മാത്രം കൂടുതൽ അവസരങ്ങൾ നൽകുന്നത് എന്നാണ് പത്താൻ ചോദിച്ചത്.

“ഹർദിക് പാണ്ട്യയെ പോലെയുള്ള താരങ്ങൾ ചുവപ്പു ബോൾ ക്രിക്കറ്റ് കളിക്കാൻ തയ്യാറല്ലെങ്കിൽ, മറ്റു താരങ്ങളും അതൊരു ശീലമാക്കും. ടീമിൽ കളിക്കാത്ത സമയത്ത് ഇന്ത്യയുടെ ആഭ്യന്തര നിശ്ചിത ഓവർ ക്രിക്കറ്റിൽ കളിക്കാൻ അവരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എല്ലാവരിലും ഒരേപോലെ പ്രായോഗികമാക്കണം. അല്ലാത്ത പക്ഷം ഇന്ത്യൻ ക്രിക്കറ്റിന് വേണ്ട രീതിയിലുള്ള ഫലങ്ങൾ ലഭിക്കുകയില്ല.”- ഇർഫാൻ പത്താൻ പറഞ്ഞിരുന്നു.

എന്നാൽ ഇതിനെല്ലാത്തിനും ഉള്ള മറുപടിയാണ് ഇപ്പോൾ ബിസിസിഐ തന്നെ നൽകിയിരിക്കുന്നത്. നിലവിൽ ഹർദിക് പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ഹർദിക് പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

2024 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനാണ് ഹർദിക്. അതുകൊണ്ടു തന്നെ വലിയൊരു തിരിച്ചുവരവ് നടത്തി ടീമിന്റെ ശക്തി വർധിപ്പിക്കാനാണ് ഹർദിക്കിന്റെ നീക്കം. എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ ഹർദിക്കിന് നിരന്തരം പരിക്കേറ്റത് ഇന്ത്യൻ ടീമിനെ അടക്കം വലച്ചിട്ടുണ്ട്.

Scroll to Top