ന്യൂസിലന്‍റ് A ക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ A ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശക്തമായ ടീമിനെ തന്നെ ഇന്ത്യ അണി നിരത്തിയപ്പോള്‍ സഞ്ചു സാംസണാണ് ടീമിനെ നയിക്കുക. സെപ്തംബര്‍ 22 നാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുക.
ഇന്ത്യന്‍ സ്ക്വാഡില്‍ യുവ ഓള്‍റൗണ്ടര്‍ രാജ് ബവക്കും അവസരം ലഭിച്ചു. ഇന്ത്യയുടെ അണ്ടര്‍ – 19 ലോകകപ്പ് താരമാണ് രാജ് ബവ. ഇടം കൈയ്യന്‍ മിഡില്‍ ഓഡര്‍ ബാറ്ററും ഫാസ്റ്റ് മീഡിയം ബൗളറുമാണ്. ഇതുവരെ രണ്ട് രഞ്ജി മത്സരങ്ങള്‍ മാത്രം കളിച്ച താരത്തെ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് ബാക്കപ്പായി വളര്‍ത്താന്‍ കണ്ടുകൊണ്ടാണ് ബിസിസിഐ അവസരം കൊടുത്തിരിക്കുന്നത്.
ഹര്‍ദ്ദിക്കിനെക്കൂടാതെ ഇന്ത്യക്ക് മറ്റ് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ലാ. വിജയ് ശങ്കര്‍, ശിവം ഡൂബൈ എന്നിവര്‍ക്ക് അവസരം നല്‍കിയെങ്കിലും തിളങ്ങാനായില്ലാ. ഇപ്പോഴിതാ ആ അവസരം രാജ് ബവക്ക് മുന്‍പില്‍ എത്തിയിരിക്കുകയാണ്. ന്യൂസിലന്‍റ് പര്യടനത്തില്‍ തിളങ്ങാനായാല്‍ രാജ് ബവക്ക് ഉടന്‍ തന്നെ സീനിയര്‍ ടീമിലേക്കെത്താം.
India A squad: Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa