ഇത് വളരെയധികം ഭയാനകരമായ അവസ്ഥയാണ്. കേരളത്തിലെ തെരുവ് നായ്ക്കൾക്ക് വേണ്ടി ശബ്ദമുയർത്തി രാഹുലിന് പിന്നാലെ ധവാനും

images 23 1

നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗുരുതരമായ പ്രശ്നമാണ് തെരുവുനായ ആക്രമണം. ഒരുപാട് പേരെ തെരുവ് നായക്കൾ ആക്രമിച്ച് പലരും മരിക്കുകയും , പലർക്കും പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്. തുടർന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല ചെയ്യണമെന്ന് പറഞ്ഞ് പലരും രംഗത്ത് എത്തുക്കുകയും, കൊല ചെയ്യാൻ പാടില്ല എന്ന് മറുകൂട്ടർ രംഗത്ത് എത്തുകയും ചെയ്തു.

നേരത്തെ ഇന്ത്യൻ താരം രാഹുലും കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ രാഹുലിനെ പിന്നാലെ ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനും ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ധവാൻ തന്റെ പ്രതികരണം നടത്തിയത്.

images 24 1


ധവാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ വായിക്കാം.”വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളിൽ നിന്നും പിന്മാറണം. ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.”-ധവാൻ കുറിച്ചു.

images 25 1

ഇൻസ്റ്റാഗ്രാമിലൂടെയാണ് നേരത്തെ രാഹുൽ ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയത്.വി.ഒ.എസ്.ഡി എന്ന സംഘടന അതായത് തെരുവുനായ്ക്കളും സംരക്ഷിക്കുവാൻ പ്രവർത്തിക്കുന്ന സംഘടനയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ കേരളത്തിലെ നായ്ക്കൾക്ക് വേണ്ടി ലോകത്തിനു മുമ്പിൽ ശബ്ദം ഉയർത്തിയത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ തെരുവ് നായ്ക്കളെ കൊല്ലുന്നതെന്നും അത് വീണ്ടും ആരംഭിച്ചതിനാൽ പെട്ടെന്ന് തന്നെ അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.

Scroll to Top