സുനിൽ നരേയൻ ഷോ 🔥 39 പന്തുകളിൽ 85 റൺസുമായി ആറാട്ട്. വെന്തുരുകി ഡൽഹി ബോളർമാർ..

കൊൽക്കത്തയുടെ ഡൽഹിക്കെതിരായ മത്സരത്തിൽ നരെയന്റെ സംഹാര താണ്ഡവം. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവച്ച ശേഷമാണ് സുനിൽ നരേയൻ മടങ്ങിയത്. പൂർണ്ണമായും ഡൽഹി ബോളർമാരെ പവർപ്ലേ ഓവറുകളിൽ തന്നെ അടിച്ചൊതുക്കാൻ നരെയ്ന് സാധിച്ചു.

39 പന്തുകൾ നേരിട്ട നരേയൻ 85 റൺസ് ആണ് മത്സരത്തിൽ നേടിയത്. ഈ വർഷത്തെ ഐപിഎല്ലിലെ നരെയന്റെ ഏറ്റവും മികച്ച പ്രകടനമാണ് മത്സരത്തിൽ പിറന്നത്. കൊൽക്കത്ത ടീമിനെ മത്സരത്തിൽ വളരെ മികച്ച ഒരു നിലയിൽ എത്തിക്കാനും നരെയ്ന്റെ ഈ വെടിക്കെട്ട് ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ഓപ്പണിങ് പൊസിഷനിൽ ഇറങ്ങിയ സുനിൽ നരേയ്ന്റെ വെടിക്കെട്ടാണ് പവർപ്ലേ ഓവറുകളിൽ കാണാൻ സാധിച്ചത്. കൊൽക്കത്തയ്ക്കായി ഒരുവശത്ത് സോൾട്ട് വെടിക്കെട്ട് തീർത്തപ്പോൾ, മറുവശത്ത് സുനിൽ നരെയ്ൻ സംഹാരമാടുകയായിരുന്നു.

തന്റെ ആവനാഴിയിലുള്ള മുഴുവൻ അസ്ത്രങ്ങളും ഡൽഹിയുടെ ബോളർമാർക്ക് മേൽ പ്രയോഗിക്കാൻ നരെയന് സാധിച്ചു. ഇങ്ങനെ നരെയൻ മത്സരത്തിൽ 21 പന്തുകളിൽ നിന്ന് തന്റെ അർത്ഥ സെഞ്ച്വറിയും സ്വന്തമാക്കുകയുണ്ടായി. പക്ഷേ അവിടെയും നരെയ്ന്റെ വീര്യം കെട്ടടങ്ങിയില്ല. പവർപ്ലെ ഓവർകൾക്ക് ശേഷവും ഡൽഹിക്ക് മേൽ സമ്മർദം ചെലുത്താൻ നരേയ്ന് സാധിച്ചു.

മത്സരത്തിൽ മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബൗണ്ടറി കണ്ടെത്തിയാണ് സുനിൽ നരേയ്ൻ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. 12 പന്തുകളിൽ 18 റൺസ് നേടിയ ഫിൽ സോൾട്ട് കൂടാരം കേറിയിട്ടും തുടക്കക്കാരനായ രഘുവംശിയെ കൂട്ടുപിടിച്ച് നരെയൻ കൊൽക്കത്തയ്ക്കായി രണ്ടാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇതോടെ കൊൽക്കത്തയുടെ സ്കോർ കുത്തനെ ഉയരാനും തുടങ്ങി.

മത്സരത്തിന്റെ 13ആം ഓവറിലാണ് നരെയൻ പുറത്തായത്. ഈ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയാണ് നരെയൻ മത്സരത്തിൽ മടങ്ങിയത്. 39 പന്തുകൾ നേരിട്ട നരെയൻ 85 റൺസാണ് മത്സരത്തിൽ നേടിയത്. 7 ബൗണ്ടറികളും 7 സിക്സറുകളും നരേയന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 217.95 എന്ന ഉയർന്ന ശരാശരിയിലാണ് നരെയൻ തന്റെ റൺസ് കണ്ടെത്തിയത്.

Previous articleമുംബൈയ്ക്ക് ആശ്വാസം. സൂപ്പര്‍ താരം തിരികെ വരുന്നു. അടുത്ത മൽസരത്തിൽ കളിക്കും.
Next articleകൊൽക്കത്തൻ ബാറ്റിങ് വിസ്ഫോടനം 🔥🔥 20 ഓവറുകളിൽ നേടിയത് 272 റൺസ്.