സിക്കിമിനെ ചാരമാക്കി രോഹൻ കുന്നുമ്മൽ. കേരളത്തിന് 132 റൺസിന്റെ കൂറ്റൻ വിജയം.

sanju and rohan

സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ സിക്കിമിനെതിരായ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 132 റൺസിന്റെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലും, വെടിക്കെട്ട് പ്രകടനം നടത്തിയ വിഷ്ണു വിനോദമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങൽ കേരളത്തിന്റെ എല്ലാ ബോളർമാരും വളരെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ തുടർച്ചയായി വിജയം സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ വരുൻ നായനാരുടെ(9) വിക്കറ്റ് തുടക്കത്തിൽ തന്നെ കേരളത്തിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദു ചേർന്ന് ഒരു പടുകൂറ്റൻ കൂട്ടുകെട്ട് കേരളത്തിനായി കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് 122 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് രോഹൻ കുന്നുമ്മൽ നേടിയത്. 56 പന്തുകൾ നേരിട്ട രോഹൻ 101 റൺസ് നേടുകയുണ്ടായി. 14 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം വിഷ്ണു വിനോദ് 43 പന്തുകളിൽ 79 റൺസുമായി രോഹൻ പിന്തുണ നൽകി.

Read Also -  സഞ്ജു നേടിയ ഹെഡിന്റെ റൺഔട്ട്‌ നൽകാതെ അമ്പയർമാർ. ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ.

വിഷ്ണുവിന്റെ ഇന്നിങ്സിൽ 11 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഉൾപ്പെട്ടത്. അവസാന ഓവറുകളിൽ 15 പന്തുകളിൽ 25 റൺസ് നേടിയ അജ്നാസും അടിച്ചുതകർത്തതോടെ കേരളം 221 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിക്കിമിനെ ആദ്യം തന്നെ സമ്മർദ്ദത്തിലാക്കാൻ കേരളത്തിന് സാധിച്ചു. സിക്കിം നിരയിലെ ഒരു ബാറ്റർ പോലും മികവ് പുലർത്തിയില്ല. സിജോമോനും മിഥുനും അടക്കമുള്ള ബോളർമാർ മത്സരത്തിന്റെ ആദ്യസമയത്ത് തന്നെ മികവുപുലർത്തി. ഇതോടെ സിക്കിം പൂർണമായും അടിയറ പറയുകയായിരുന്നു.

കേരളത്തിനായി മത്സരത്തിൽ മനു കൃഷ്ണനും സിജോമോനും മിഥുനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിൽ 132 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിജയം സ്വന്തമാക്കിയ കേരളത്തിനെ സംബന്ധിച്ച് വളരെ നിർണായകമാണ് മുൻപോട്ടുള്ള യാത്ര. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ ഫോമിലേക്ക് തിരികെയെത്തിയതും കേരളത്തിന് വരും മത്സരങ്ങളിലെ പ്രതീക്ഷയാണ്. ഒപ്പം വിഷ്ണു വിനോദ് എല്ലാ മത്സരത്തിലും കേരളത്തിനായി മികവ് പുലർത്തുന്നുണ്ട്.

Scroll to Top