സഞ്ജു ടീമിൽ, ഋതുരാജ് പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ.

ishan kishan and sanju samson

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയ്ക്ക് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇനി ഇന്ത്യക്ക് മുൻപിലുള്ള ട്വന്റി20 പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെയാണ്. 4 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാൻ ഒരുങ്ങുന്നത്. നവംബർ 8 മുതൽ 15 വരെയാണ് മത്സരങ്ങൾ നടക്കുക.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ എല്ലാ യുവതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തതിനാൽ, വലിയ മാറ്റങ്ങൾ ഇല്ലാതെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരക്കായി തയ്യാറെടുക്കുക. എന്നാൽ ശിവം ദുബെ അടക്കമുള്ളവർ ഇന്ത്യയുടെ ടീമിലേക്ക് തിരികെയെത്താനും സാധ്യതകൾ ഉണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ സാധ്യത ഇലവൻ പരിശോധിക്കാം.

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ഓപ്പണർ അഭിഷേക് ശർമയായിരുന്നു. അതുകൊണ്ടുതന്നെ അഭിഷേക് ശർമ ദക്ഷിണാഫ്രിക്കക്കെതിരെയും കളിക്കും എന്ന കാര്യം ഉറപ്പാണ്. ഋതുരാജ് ടീമിൽ അണിനിരക്കാൻ സാധ്യതയുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിനാൽ തന്നെ സഞ്ജു സാംസനാവും അഭിഷേക് ശർമയോടൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഓപ്പണറായി എത്തുക. മൂന്നാമത്തെ ഓപ്പണറായി ഇന്ത്യ പരിഗണിക്കുന്നത് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ആയിരിക്കും.

Read Also -  ധോണിയ്ക്കും പന്തിനും കിഷനും സാധിക്കാത്തത് സഞ്ജു നേടി. റെക്കോർഡുകൾ കൊണ്ട് തീർത്ത ഇന്നിംഗ്സ്.

മധ്യനിരയിൽ വലിയ മാറ്റങ്ങൾ വരുത്താതെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കെതിരെ മൈതാനത്ത് ഇറങ്ങുക. സൂര്യകുമാർ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഇന്ത്യയുടെ നായകൻ. സൂര്യയും റിങ്കു സിംഗുമാണ് ഇന്ത്യയുടെ മധ്യനിരയിലെ ബാറ്റർമാർ.

റിങ്കു ഒരു ഫിനിഷർ റോളിലാവും ദക്ഷിണാഫ്രിക്കക്കെതിരെയും അണിനിരക്കുക. നിലവിൽ ഒരുപാട് ഓർറൗണ്ടർമാർ ഇന്ത്യൻ ടീമിലുണ്ട്. ഇതിൽ ഹർദിക് പാണ്ഡ്യ, നിതീഷ് റെഡി, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ അണിനിരന്നേക്കും. ശിവം ദുബെ പരമ്പരയിലൂടെ ഇന്ത്യയുടെ സ്‌ക്വാഡിൽ ഇടം പിടിച്ചേക്കും.

ബോളർമാരിലേക്ക് വന്നാൽ അർഷദീപ് സിംഗാണ് ഇന്ത്യയുടെ പേസ് അറ്റാക്കിനെ നയിക്കാൻ സാധ്യതയുള്ളത്. ഹർഷിത് റാണക്കൊപ്പം മായങ്ക് യാദവും തന്റെ ടീമിലെ സ്ഥാനം നിലനിർത്തും. ബംഗ്ലാദേശിനെതിരായ 3 ട്വന്റി20 മത്സരങ്ങളിലും കളിക്കാൻ മയങ്ക് യാദവിന് അവസരം ലഭിച്ചിരുന്നു. ഈ 3 അവസരങ്ങൾ നന്നായി തന്നെ യുവതാരം മുതലാക്കി. രവി ബിഷണോയി, വരുൺ ചക്രവർത്തി എന്നീ സ്പിന്നർമാരെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലേക്ക് പരിഗണിക്കുക.

Scroll to Top