സഞ്ജുവിന് മുട്ടൻ പണി കൊടുത്ത് ഇഷാൻ കിഷൻ.. ബുച്ചി ബാബു മത്സരത്തിൽ അത്ഭുത ക്യാച്ച്..

download 1

ഇന്ത്യൻ ടീമിൽ വീണ്ടും സഞ്ജു സാംസണ് മുട്ടൻ പണി. സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഒരു പ്രധാന എതിരാളിയായ ഇഷാൻ കിഷന്റെ ഗംഭീര തിരിച്ചുവരവാണ് ആഭ്യന്തര ക്രിക്കറ്റിൽ കാണാൻ സാധിക്കുന്നത്. ഇത് സഞ്ജുവിന് വലിയ പ്രശ്നമായി മാറും എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ഇഷാൻ കിഷൻ മടങ്ങിവരവിന് തുടക്കം ഇട്ടിരിക്കുന്നത്.

ബുച്ചി ബാബു ടൂർണമെന്റിൽ ജാർഖണ്ഡ് ടീമിനായാണ് മികച്ച പ്രകടനം ഇഷാൻ കിഷൻ കാഴ്ചവച്ചത്. മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം വിക്കറ്റിന് പിന്നിൽ കാഴ്ചവച്ച് ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

മത്സരത്തിൽ വിക്കറ്റിന് പിന്നിൽ ഒരു അതിശയകരമായ ക്യാച്ച് സ്വന്തമാക്കിയാണ് ഇഷാൻ കിഷൻ കസറിയത്. ജാർഖണ്ഡ് ടീമിന്റെ നായകൻ കൂടിയാണ് ഇഷാൻ കിഷൻ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ കഴിഞ്ഞ സീസണിൽ കളിക്കാൻ ഇഷാൻ തയ്യാറായിരുന്നില്ല. ഇത് താരത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. വലിയ തിരിച്ചടിയാണ് ഇതിന് പിന്നാലെ ഇഷാൻ കിഷന് ലഭിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ തങ്ങളുടെ മുഖ്യ കരാറിൽ നിന്ന് കിഷനെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് ദേശീയ ടീമിൽ കളിക്കാൻ കിഷന് അവസരം ലഭിച്ചിരുന്നില്ല. ഈ വർഷവും ഇന്ത്യക്കായി ഒരു മത്സരത്തിൽ പോലും താരം അണിനിരന്നില്ല. പക്ഷേ ഈ പാഠമൊക്കെയും ഉൾക്കൊണ്ട് വമ്പൻ തിരിച്ചുവരവാണ് താരം നടത്തുന്നത്.

Read Also -  ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.

ബുച്ചി ബാബു ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ചതോടെ ഇഷാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ തയ്യാറാവുകയാണ് എന്ന് വ്യക്തമാണ്. ഈ ടൂർണമെന്റ് കൂടാതെ അടുത്ത മാസം നടക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിലും കിഷൻ കളിക്കുന്നുണ്ട്. ടൂർണമെന്റിൽ ഇന്ത്യ ഡി ടീമിന്റെ ഭാഗമായാണ് ഇഷാൻ കിഷൻ മൈതാനത്ത് ഇറങ്ങുക. ശ്രേയസ് അയ്യരാണ് ഇന്ത്യ ഡി ടീമിന്റെ നായകൻ. ബുച്ചി ബാബു ടൂർണമെന്റിനൊപ്പം ദുലീപ് ട്രോഫിയിലും കിഷന് തിളങ്ങാൻ സാധിച്ചാൽ ഇന്ത്യൻ ടീമിൽ കിഷന്റെ സാധ്യതകൾ വർദ്ധിക്കും. നിലവിൽ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാർ സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. അങ്ങനെയെങ്കിൽ സെലക്ടർമാരുടെ ശ്രദ്ധ ഇഷാൻ കിഷനിലേക്ക് നീങ്ങാൻ സാധ്യതകൾ ഏറെയാണ്.

മധ്യപ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ദിനം 74ആം ഓവറിലാണ് ഇഷാൻ കിഷൻ ഒരു വണ്ടർ ക്യാച്ച് സ്വന്തമാക്കിയത്. വളരെ വ്യത്യസ്തമായ ഒരു പന്തിൽ കട്ട് ഷോട്ടിന് ശ്രമിക്കുകയായിരുന്നു ബാറ്റർ. എന്നാൽ അധികമായ ബൗൺസ് ബാറ്ററെ ചതിച്ചു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഇഷാൻ കിഷന്റെ കൈകളിലേക്ക് വരികയും അപ്രതീക്ഷിതമായ ബൗൺസ് കാരണം കയ്യിൽ തട്ടി തെറിക്കുകയുമാണ് ചെയ്തത്. ശേഷം വലതു വശത്തേക്ക് ഓടി മനോഹരമായ ഒരു ക്യാച്ചാണ് ഇഷാൻ മത്സരത്തിൽ സ്വന്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

Scroll to Top