സഞ്ചു ലോകകപ്പില്‍ വേണം. രോഹിത് ശര്‍മ്മക്ക് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റനായി ക്യാപ്റ്റനാവണം : ഹര്‍ഭജന്‍ സിങ്ങ്

2024 ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീം നടത്തുന്നത്. 8 മത്സരങ്ങളില്‍ ഏഴും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് ടേബിളില്‍ ഒന്നാമതാണ്.

ഇക്കഴിഞ്ഞ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. വിജയത്തിനു പിന്നാലെ സഞ്ചുവിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്ങ്.

വരുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത് ശര്‍മ്മക്ക് ശേഷം അടുത്ത ടി20 ക്യാപ്റ്റനായി വളര്‍ത്തുകയും വേണം എന്നാണ് ഹര്‍ഭജന്‍ സിങ്ങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

2024 സീസണില്‍ സഞ്ചുവിന്‍റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നേറുകയാണ്. ബാറ്റുകൊണ്ടും സഞ്ചു മുന്നില്‍ നിന്ന് നയിക്കുകയാണ്. 8 മത്സരങ്ങളില്‍ നിന്നും 314 റണ്‍സാണ് സഞ്ചു സ്കോര്‍ ചെയ്തിരിക്കുന്നത്. ടി20 ലോകകപ്പിനു മുന്നോടിയായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ താരം ഈ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാണ്.

Previous article“നിർണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുന്നു”- സഞ്ജുവിന്റെ വാക്കുകൾ.
Next articleചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.