സഞ്ചുവും ടീമും വിജയിച്ചത് രോഗത്തോട് പൊരുതി. രാജസ്ഥാന്‍ നായകന്‍ വെളിപ്പെടുത്തുന്നു.

ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ എത്തി.173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 4 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ഓപ്പണിംഗില്‍ ജയ്സ്വാളും മധ്യനിരയില്‍ പരാഗും ഫിനിഷിങ്ങില്‍ വിന്‍ഡീസ് താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാന്‍ അനായാസം വിജയിച്ചു.

രോഗത്തോട് പൊരുതിയാണ് രാജസ്ഥാന്‍ വിജയിച്ചതെന്ന് മത്സരശേഷം സഞ്ചു സാംസണ്‍ വെളിപ്പെടുത്തി. ” ഞാന്‍ 100 ശതമാനം ഫിറ്റല്ലാ. ഡ്രസിംഗ് റൂമില്‍ രോഗപ്രശ്നങ്ങളുണ്ട്. ധാരാളം ആളുകള്‍ക്ക് ചുമയുണ്ട്. ചിലര്‍ക്ക് സുഖമില്ലാ” പ്രസന്‍റേഷന്‍ വേളയില്‍ സഞ്ചു വെളിപ്പെടുത്തി.

” ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത് നമുക്ക് നല്ലതും ചീത്തയുമായ ചില ഘട്ടങ്ങൾ ഉണ്ടാകും എന്നതാണ്. പക്ഷേ അതില്‍ നിന്നും തിരിച്ചുവരാനുള്ള സ്വഭാവം നമുക്കുണ്ടാകണം. ഇന്ന് ഞങ്ങളുടെ ഫീൽഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് എന്നിവയിൽ ശരിക്കും സന്തോഷമുണ്ട്. ബൗളര്‍മാര്‍ക്ക് എതിർ ബാറ്റർമാർ എന്ത് ചെയ്യുമെന്നും ഏത് ഫീൽഡ് സജ്ജീകരിക്കണമെന്നും അറിയാം. അതിനുള്ള ക്രെഡിറ്റ് സംഗയ്ക്കും ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ടിനും കൂടിയാണ്. അവർ ഹോട്ടൽ മുറികളിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഒരുപാട് സമയം ചിലവഴിച്ചിരുന്നു ” സഞ്ചു സാംസണ്‍ കൂട്ടിചേര്‍ത്തു.

രാജസ്ഥാന്‍റെ രണ്ടം ക്വാളിഫയറില്‍ ഹൈദരബാദാണ് എതിരാളികള്‍. മെയ്യ് 24 ന് ചെന്നൈയിലാണ് പോരാട്ടം. ഇതില്‍ വിജയിക്കുന്ന ടീം കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.

Previous articleഈ സാലയും കപ്പില്ലാ. രാജസ്ഥാനോട് എലിമിനേറ്ററില്‍ തോറ്റ് ബാംഗ്ലൂര്‍ പുറത്ത്.
Next articleഗ്യാലറിയും അംപയറും ആര്‍സിബിക്കൊപ്പം. രാജസ്ഥാന്‍ നേടിയത് ഒന്നൊന്നര വിജയം