ഗ്യാലറിയും അംപയറും ആര്‍സിബിക്കൊപ്പം. രാജസ്ഥാന്‍ നേടിയത് ഒന്നൊന്നര വിജയം

c5ca11e3 e18d 4f39 a2fe 0392b5804c91 1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. അഹമ്മദാബാദില്‍ നടന്ന പോരാട്ടത്തില്‍ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

173 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 19 ഓവറില്‍ ലക്ഷ്യം കണ്ടു. മത്സരത്തില്‍ വിജയിച്ച രാജസ്ഥാന്‍ റോയല്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ എത്തി.

അഹമ്മദാബാദ് സ്റ്റേഡിയം മുഴുവന്‍ ബാംഗ്ലൂരിനെ പിന്തുണച്ചു. അംപയറുടെ തീരുമാനങ്ങളും ആര്‍സിബിക്ക് അനുകൂലമായിരുന്നട്ടും രാജസ്ഥാന്‍ ഒന്നൊന്നര വിജയം നേടി. പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ദിനേഷ് കാര്‍ത്തികിന്‍റെ ഓട്ട് എന്ന എല്ലാവരും കരുതിയ തീരുമാനം അംപയര്‍ നോട്ട് ഔട്ട് വിധിച്ചിരുന്നു.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.
Scroll to Top