ഷാമിയ്ക്ക് അർഹതയ്ക്കുള്ള അംഗീകാരം. അർജുന അവാർഡ് നൽകി ആദരം.

shami prayer

ഇന്ത്യയുടെ സൂപ്പർ പേസർ മുഹമ്മദ് ഷാമിയ്ക്ക് അർജുന അവാർഡ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനത്തിന്റെ പേരിലാണ് മുഹമ്മദ് ഷാമിക്ക് അർജുന അവാർഡ് ലഭിച്ചത്. കായികത്തിലും മറ്റു മത്സരങ്ങളിലുമുള്ള അവിസ്മരണീയ പ്രകടനങ്ങൾക്കാണ് സാധാരണയായി ഇന്ത്യയിൽ അർജുന അവാർഡ് നൽകുന്നത്. 2023 ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യക്കായി മുഹമ്മദ് ഷാമി കാഴ്ചവച്ചത്.

7 മത്സരങ്ങളിൽ നിന്നായി ലോകകപ്പിൽ 24 വിക്കറ്റുകൾ സ്വന്തമാക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിൽ ഇന്ത്യയെ ഫൈനൽ വരെ എത്തിച്ചതിൽ വലിയ പങ്കുതന്നെ മുഹമ്മദ് ഷാമി വഹിക്കുകയുണ്ടായി. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഇന്ത്യക്കായി ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ ഷാമി പുറത്തെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷാമിക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചിരിക്കുന്നത്.

വ്യക്തി ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുള്ള താരമാണ് മുഹമ്മദ് ഷാമി. എന്നാൽ എല്ലായിപ്പോഴും വലിയ പ്രശ്നങ്ങളിൽ നിന്ന് വമ്പൻ തിരിച്ചുവരവ് തന്നെയാണ് മുഹമ്മദ് ഷാമി നടത്തിയിട്ടുള്ളത്. ഷാമിക്കൊപ്പം മറ്റ് 25 അത്ലറ്റുകൾക്കും അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. 2024 ജനുവരി 9ന് ഇന്ത്യൻ പ്രസിഡന്റാണ് രാഷ്ട്രപതി ഭവനിൽ വച്ച് ഈ താരങ്ങളെ ആദരിക്കുന്നത്. എന്തായാലും ഷാമിയെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടം തന്നെയാണ് ഇത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിനായി ഷാമി നടത്തിയ പോരാട്ടങ്ങൾ ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

Read Also -  സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്. പിന്നാലെ ശ്രീശാന്തിനെ പൊങ്കാലയിട്ട് ആരാധകർ.

ലോകകപ്പിന്റെ അവസാന സമയത്തായിരുന്നു മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിലേക്ക് പ്രവേശിച്ചത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ ഷാമിക്ക് സാധിച്ചതുമില്ല. എന്നാൽ ടീമിന്റെ പ്ലെയിങ് ഇലവനിലേക്ക് കടന്നുവന്നതിന് ശേഷം ഇന്ത്യയ്ക്കായി മികവ് പുലർത്താൻ ഷമിക്ക് സാധിച്ചു. ലോകകപ്പിനിടെ മുഹമ്മദ് ഷാമിക്ക് പരിക്കു പറ്റിയിരുന്നു. മുഹമ്മദ് ഷാമി ഇപ്പോൾ ചികിത്സയിലാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് മുഹമ്മദ്‌ ഷാമിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ പരിക്കിൽ നിന്ന് ഷാമിക്ക് പൂർണമായും തിരിച്ചുവരാൻ സാധിച്ചില്ല. ഇതോടുകൂടി ഇന്ത്യ ടീമിൽ നിന്ന് ഷാമിയെ മാറ്റിനിർത്തുകയാണ് ഉണ്ടായത്.

ഇതേ സംബന്ധിച്ച് ബിസിസിഐ തങ്ങളുടെ പ്രസ്താവന പുറത്തുവിട്ടിരുന്നു.” ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പാരമ്പരയിൽ മുഹമ്മദ് ഷാമിയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പൂർണ്ണമായും ഫിറ്റ്നസ് തെളിയിക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചില്ല. ബിസിസിഐ മെഡിക്കൽ ടീം ഷാമിയെ പരിശോധിക്കുകയുണ്ടായി. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെ മുഹമ്മദ് ഷാമിയെ രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. “- ബിസിസിഐ പറഞ്ഞു.

Scroll to Top