വീര്യം ഇന്ത്യൻ പിച്ചിൽ മാത്രമോ? ദക്ഷിണാഫ്രിക്കയോട് നാണംകെട്ട് ഇന്ത്യ. വമ്പൻ പരാജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് പരാജയം. മത്സരത്തിൽ ഇന്നിങ്സിന്റെയും 32 റൺസിന്റെയും പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ പൂർണമായും ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ മുട്ടുമടക്കുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യക്കായി ബാറ്റിംഗിൽ അല്പമെങ്കിലും പൊരുതിയത്. രോഹിത് ശർമ അടക്കമുള്ള മറ്റു ബാറ്റർമാർ കളി മറന്നപ്പോൾ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പൂർണമായും നിരാശാജനകമായ ഒരു മത്സരമാണ് അവസാനിക്കുന്നത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ഇന്നിങ്സിൽ അത്ര മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ തുടരെ പരാജയമായി മാറിയപ്പോൾ ഇന്ത്യ ദുരന്തത്തിലേക്ക് വീഴുകയായിരുന്നു. എന്നാൽ വിക്കറ്റ് കീപ്പർ രാഹുലാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നി‌സിൽ പൊരുതാനുള്ള സ്കോർ നൽകിയത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ രാഹുലിന് സാധിച്ചിരുന്നു. 101 റൺസ് നേടിയ രാഹുലിന്റെ ബലത്തിൽ ഇന്ത്യ 245 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എൽഗര്‍ മികവ് പുലർത്തി. ഇന്ത്യൻ ബോളർമാരെ പൂർണമായും അടിച്ചൊതുക്കാൻ എൽഗർക്ക് സാധിച്ചു. 257 പന്തുകൾ നേരിട്ട എൽഗർ 185 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടിയത്.

ഒപ്പം മാർക്കോ യാൻസൺ 84 റൺസ് നേടി എൽഗർക്ക് പിന്തുണയും നൽകി. ഇതോടെ ഇന്ത്യയുടെ സ്കോർ മറികടന്ന് ദക്ഷിണാഫ്രിക്ക ഒരു വമ്പൻ ലീഡ് തന്നെ സ്വന്തമാക്കി. 163 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയത്. ഇത് മറികടക്കാനായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. നായകൻ രോഹിത് ശർമ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലായി. ശുഭമാൻ ഗിൽ(26) ആദ്യ സമയങ്ങളിൽ പ്രതീക്ഷ നൽകിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. വിരാട് കോഹ്ലി മാത്രമാണ് മൂന്നാം ദിവസം ഇന്ത്യയ്ക്കായി ക്രീസിലുറച്ചത്.

മറുവശത്ത് വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരു വശത്ത് വിരാട് കോഹ്ലി തന്റെ ക്ലാസ് പ്രകടിപ്പിച്ചു. എന്നാൽ ഇന്ത്യയ്ക്ക് വിജയം ഒരുപാട് അകലെയായിരുന്നു. മത്സരത്തിൽ കോഹ്ലി 82 പന്തുകളിൽ 76 റൺസാണ് നേടിയത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ പൂർണമായും പരാജയപ്പെട്ടതോടെ ഇന്ത്യ മത്സരത്തിൽ തോൽവി സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ ഇന്നിങ്സിന്റെയും 30 റൺസിന്റെയും പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 1-0ന് മുൻപിൽ എത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്

Previous article“ഇന്ന് എന്നെ പ്രശംസിക്കുന്നവർ, അന്ന് എന്നെ ചീത്തവിളിച്ചു”.. സോഷ്യൽ മീഡിയ ആക്രമണത്തെപ്പറ്റി രാഹുൽ..
Next articleസൗത്താഫ്രിക്കന്‍ മണ്ണില്‍ കനത്ത പരാജയം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യ താഴേക്ക്.