റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.

ഈ ഐപിഎല്ലിലെ മൂന്നാം സ്ലോ ഓവര്‍ റേറ്റ് ശിക്ഷ നേരിട്ട ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന് ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് സീസണിലെ മൂന്നാം സ്ലോ ഓവര്‍ റേറ്റ് ശിക്ഷ ഡല്‍ഹി ക്യാപ്റ്റന്‍ വഴങ്ങിയത്. ഇതിനെ തുടര്‍ന്നാണ് ക്യാപ്റ്റനായ റിഷഭ് പന്തിന് 30 ലക്ഷം രൂപയും ഒരു മത്സര വിലക്കും വിധിച്ചത്.

മെയ് 12 ന് ബാംഗ്ലൂരിനെതിരെയാണ് ഡല്‍ഹിയുടെ ഈ മത്സരം. നിര്‍ണായക പോരാട്ടം റിഷഭ് പന്തിന് നഷ്ടമാവാതിരിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അപ്പീല്‍ ചെയ്തെങ്കിലും റഫറിയുംടെ തീരുമാനം ബിസിസിഐ ഓമ്പുഡ്സുമാന്‍ ശരി വച്ചു. പന്തിനെക്കൂടാതെ മറ്റ് ഡല്‍ഹി താരങ്ങള്‍ 12 ലക്ഷമോ അതോ മാച്ച് ഫീയുടെ 50 ശതമാനമോ ഏതാണോ കുറവ് അത് പിഴയായി അടക്കണം.

പോയിന്‍റ് ടേബിളില്‍ 12 പോയിന്‍റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്.

Previous articleജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.
Next articleകുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.