രോഹിത് 4, സൂര്യ 10, ഹർദിക് 0, പാണ്ഡ്യ 0, ജഡേജ 4 ,ഇന്ത്യയുടെ ലോകകപ്പ് ഹീറോകളാണ്. വെള്ളത്തിലാവുമോ ലോകകപ്പ്?

b676eeea de28 4e98 9448 cfb16c7411ad

ഇന്ത്യൻ ടീം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. 2023ലെ ഏകദിന ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായതിന് പിന്നാലെ ഇന്ത്യ വളരെ വലിയ നിരാശയിലായിരുന്നു. എന്നാൽ കിരീടം തിരിച്ചുപിടിക്കാനുള്ള മറ്റൊരു അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

പക്ഷേ ഈ സമയത്തും ഇന്ത്യയുടെ പ്രധാന താരങ്ങളുടെ ഫോം വലിയ പ്രശ്നമായി തന്നെ നിലനിൽക്കുന്നു. സ്ക്വാഡ് പ്രഖ്യാപിച്ച് അടുത്ത ദിവസം തന്നെ വളരെ മോശം പ്രകടനങ്ങളാണ് ഇന്ത്യയുടെ പ്രധാന താരങ്ങളൊക്കെയും കാഴ്ച വെച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്.

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം നടന്ന ഐപിഎൽ മത്സരം മുംബൈയും ലക്നൗവും തമ്മിലായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവർ വലിയ പരാജയം നേരിട്ടത് ആരാധകർക്കടക്കം ആശങ്ക ഉണ്ടാക്കുന്നു. മത്സരത്തിൽ രോഹിത് ശർമ ഓപ്പണറായി ക്രീസിലെത്തിയിരുന്നു.

എന്നാൽ 5 പന്തുകൾ നേരിട്ട രോഹിതിന് 4 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. ഈ സീസണിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമാണ് രോഹിത് കാഴ്ച വെച്ചിട്ടുള്ളത്. ഇന്ത്യയുടെ മറ്റൊരു സൂപ്പർ താരമായ സൂര്യകുമാർ യാദവും മത്സരത്തിൽ വളരെ മോശം പ്രകടനം പുറത്തെടുത്തു. 6 പന്തുകൾ നേരിട്ട സൂര്യകുമാർ 10 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

അവിടെയും കാര്യങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ ഉപനായകനായ ഹർദിക് പാണ്ഡ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായി. ഈ സീസണിലുടനീളം ബാറ്റിംഗിൽ വളരെ മോശം പ്രകടനമാണ് പാണ്ഡ്യ കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ 10 ഇന്നിംഗ്സുകൾ ഈ ഐപിഎല്ലിൽ കളിച്ച പാണ്ഡ്യ 197 റൺസ് മാത്രമാണ് നേടിയത്. ഇതിന് ശേഷം നടന്ന മത്സരം ചെന്നൈയും പഞ്ചാബും തമ്മിലായിരുന്നു. ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്ന ശിവം ദുബെ, രവീന്ദ്ര ജഡേജ അർഷാദീപ് സിംഗ് എന്നിവരാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഈ 3 താരങ്ങളും മത്സരത്തിൽ പരാജയപ്പെട്ടു എന്നതാണ് പ്രധാന കാര്യം.

കഴിഞ്ഞ സമയങ്ങളിലൊക്കെയും വെടിക്കെട്ട് തീർത്ത ദുബെ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് പുറത്തായത്. നേരിട്ട് ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുമ്പിൽ ദുബെ കുടുങ്ങുകയായിരുന്നു. ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജക്ക് ബാറ്റ് ചെയ്യാൻ അവസരം നൽകി.

പക്ഷേ ജഡേജയും ബാറ്റിംഗിൽ ഒരു ദുരന്തമായി മാറി. 4 പന്തുകൾ നേരിട്ട ജഡേജ 2 റൺസ് മാത്രമായിരുന്നു മത്സരത്തിൽ നേടിയത്. ഇന്ത്യ ഡെത്ത് ബോളറായി സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത് അർഷദീപ് സിങ്ങിനെയാണ്. അർഷദീപ് ചെന്നൈയ്ക്കെതിരെ വിട്ടു നൽകിയത് 4 ഓവറുകളിൽ 52 റൺസാണ്. ഇങ്ങനെ സ്ക്വാഡിലുള്ള മുഴുവൻ ഇന്ത്യൻ താരങ്ങളും പരാജയപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചത്.

Scroll to Top