രഞ്ജി കളിക്കാത്തതുകൊണ്ടല്ല ഇഷാനെയും അയ്യരെയും കരാറിൽ നിന്ന് പുറത്താക്കിയത്. കാരണം മറ്റൊന്ന്.

New Project

ഇന്ത്യൻ താരങ്ങളുടെ കേന്ദ്ര കരാർ ബിസിസിഐ പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർക്ക് തങ്ങളുടെ കരാർ നഷ്ടമാവുകയുണ്ടായി. ഇതിനു ശേഷം വലിയ ചർച്ചകളും ഇതേ സംബന്ധിച്ച് ഉണ്ടായി. ഇരു താരങ്ങളും രഞ്ജി ട്രോഫി മത്സരം കളിക്കാൻ വിസമ്മതിച്ചതാണ് കരാറിൽ നിന്ന് ഒഴിവാക്കപ്പെടാൻ കാരണമായത്.

മുൻപ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനം പുറത്തെടുത്ത ശ്രേയസിനെ ഇന്ത്യ ടീമിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ശേഷമാണ് രഞ്ജി ട്രോഫി മത്സരം കളിക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാതിരുന്നത് മാത്രമല്ല ശ്രേയസ് അയ്യർക്ക് കരാർ നഷ്ടപ്പെടാൻ കാരണം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശ്രേയസിന്റെ കരാർ നഷ്ടപ്പെടാൻ പ്രധാന കാരണമായി മാറിയത് മുഖ്യ സെലക്ടറായ അജിത് അഗാർക്കറുടെ ഇടപെടലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് ശ്രേയസ് അയ്യരെ പുറത്താക്കിയ ശേഷം രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചിരുന്നു. എന്നാൽ പുറം വേദനയുടെ കാര്യം പറഞ്ഞ് ശ്രേയസ് മാറിനിന്നു. പക്ഷേ ഇതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാമ്പിൽ ശ്രേയസ് പങ്കെടുത്തു.

See also  ഞാൻ കോഹ്ലിയെ കുറ്റം പറയില്ല. തോൽവിയ്ക്ക് കാരണം ബാംഗ്ലൂരിന്റെ മണ്ടൻ തീരുമാനം. മുൻ ഓസീസ് ക്യാപ്റ്റൻ.

ഗൗതം ഗംഭീറുമായി ശ്രേയസ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് വലിയ അതൃപ്തി തന്നെ പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത ടീമിന്റെ നായകനായി ശ്രേയസ് അയ്യര്‍ കളിക്കുന്നുണ്ട്. എന്നാൽ ബിസിസിഐയുടെ നിർദ്ദേശമില്ലാതെ ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുത്തതാണ് ശ്രേയസിനോട് ടീം മാനേജ്മെന്റിന് വിരോധം തോന്നാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മാത്രമല്ല പരിശോധനയിൽ ശ്രേയസിന് പരിക്കില്ലെന്ന് വ്യക്തമായതോടെ നുണ പറഞ്ഞതാണ് എന്ന കാര്യവും ബിസിസിഐയ്ക്ക് വ്യക്തമായി. ഇത് സെലക്ടർമാരെ വളരെയധികം ചൊടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ദ്രാവിഡും രോഹിത് ശർമയും ഇക്കാര്യത്തിൽ ശ്രേയസ് അയ്യരെ പിന്തുണച്ചില്ല. അജിത് അഗാർക്കർ ഇക്കാര്യത്തിൽ മുൻപോട്ടു പോയതോടെ കാര്യങ്ങൾ ശ്രേയസിന് പ്രതികൂലമായി മാറുകയായിരുന്നു. ശേഷമാണ് അഗാർക്കർ ഈ താരങ്ങളുടെ കരാർ റദ്ദാക്കണമെന്ന് തീരുമാനിച്ചത്.

ഇഷാൻ കിഷന്റെ കരാർ റദ്ദ് ചെയ്തതും ഇത്തരത്തിൽ ഐപിഎൽ ക്യാമ്പിൽ പങ്കെടുത്തത് കൊണ്ടാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാമ്പിലാണ് കിഷൻ പങ്കെടുത്തത്. ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്ത ശേഷമാണ് കിഷൻ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ക്യാമ്പിൽ പങ്കെടുത്തത്.

Scroll to Top