മുംബൈ പുറത്തായിട്ടില്ല, പ്ലേയോഫിലെത്താൻ ഇനിയും സാധ്യതകൾ.. ഇങ്ങനെ സംഭവിക്കണം..

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും പരാജയമാറിഞ്ഞതോടെ മുംബൈ ഇന്ത്യൻസിന്റെ 2024 ഐപിഎല്ലിലെ അവസ്ഥ കൂടുതൽ മോശമായിട്ടുണ്ട്. വളരെ മോശം തുടക്കമായിരുന്നു മുംബൈയ്ക്ക് ഇത്തവണത്തെ ഐപിഎല്ലിൽ ലഭിച്ചത്.

രോഹിത്തിന് പകരം ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ മുംബൈയ്ക്ക് ഒരു മത്സരത്തിൽ പോലും കൃത്യമായി ആധിപത്യം സ്ഥാപിച്ച് വിജയിക്കാൻ സാധിച്ചില്ല. ഇതുവരെ 10 മത്സരങ്ങൾ കളിച്ച മുംബൈ കേവലം 3 മത്സരങ്ങളിൽ മാത്രമാണ് വിജയം കണ്ടത്. ബാക്കി 7 മത്സരങ്ങളിലും തങ്ങളുടെതായ പിഴവ് മൂലമാണ് പാണ്ഡ്യയുടെ ടീം പരാജയമറിഞ്ഞത്.

എന്നിരുന്നാലും മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ നിന്ന് പൂർണമായും പുറത്തായിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഘടകം. വരാനിരിക്കുന്ന മുഴുവൻ മത്സരങ്ങളിലും വിജയം നേടാൻ സാധിച്ചാൽ മുംബൈയ്ക്ക് പ്ലേയോഫ് സാധ്യതകളുണ്ട്.

ഇനി 4 മത്സരങ്ങൾ കൂടിയാണ് മുംബൈയ്ക്ക് ഈ സീസണിൽ അവശേഷിക്കുന്നത്. 4 മത്സരങ്ങളിലും വിജയം നേടാനായാൽ മുംബൈയ്ക്ക് 8 പോയിന്റുകൾ കൂട്ടിച്ചേർക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ മുംബൈയുടെ ലീഗ് സ്റ്റേജിലെ പോയിന്റ്കൾ 14 ആയി മാറും. ആ സാഹചര്യത്തിൽ വിദൂര സാധ്യതകൾ മുംബൈയ്ക്കുണ്ട്.

14 പോയിന്റുകൾ നേടിയ ടീമുകൾ ഐപിഎല്ലിന്റെ പ്ലേയോഫിൽ കടന്ന ചരിത്രം നിലവിലുണ്ട്. എന്നിരുന്നാലും മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ കൂടി മുംബൈയ്ക്ക് കണക്കു കൂട്ടേണ്ടിവരും. പക്ഷേ ആദ്യത്തെ കടമ ഏറ്റവും മികച്ച പ്രകടനം അടുത്ത 4 മത്സരങ്ങളിൽ കാഴ്ചവയ്ക്കുക എന്നതാണ്.

വമ്പൻ വിജയങ്ങൾ മാത്രമാണ് പ്ലേയോഫിലെത്താൻ മുംബൈയെ സഹായിക്കുക. അങ്ങനെ വരും മത്സരങ്ങളിൽ വമ്പൻ വിജയം നേടുകയും മറ്റു ടീമുകളുടെ ഫലങ്ങൾ മുംബൈയ്ക്ക് അനുകൂലമായി വരികയും ചെയ്താൽ ടീമിന് പ്ലെയോഫിൽ എത്താൻ സാധിക്കും.

എന്നാൽ നിലവിലുള്ള ഫോം കണക്കിലെടുക്കുമ്പോൾ ഇത്തരത്തിൽ മുംബൈയ്ക്ക് മികവ് പുലർത്താൻ സാധിക്കുമോ എന്നത് ആരാധകരടക്കം ചോദിക്കുകയാണ്. പല മത്സരങ്ങളിലും തങ്ങൾ വരുത്തുന്ന പിഴവുകൾ കൊണ്ട് മാത്രമാണ് മുംബൈ പരാജയപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഇതുവരെയും കൃത്യമായ ഒരു ടീമിനെ അണിയിച്ചൊരുക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.

ഇന്ത്യൻ താരങ്ങളുടെ വലിയൊരു നിര തന്നെയാണ് മുംബൈയ്ക്കുള്ളത്. പക്ഷേ ഇവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പാണ്ഡ്യ എന്ന നായകന് സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഹർദിക്ക് ഒരുപാട് വിമർശനങ്ങളും ഏറ്റുവാങ്ങുകയുണ്ടായി. എന്തായാലും ഭാഗ്യം എന്നത് മുംബയെ സംബന്ധിച്ച് ഈ സീസണിൽ വലിയ ഒരു ഘടകം തന്നെയാണ്.

Previous article2023ൽ ബുമ്ര ഇല്ലാതിരുന്നിട്ടും മുംബൈ പ്ലേയോഫിലെത്തി..ഇത്തവണ പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ അവരെ ചതിക്കുന്നു. ഇർഫാൻ പത്താൻ പറയുന്നു.
Next articleസഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്. പിന്നാലെ ശ്രീശാന്തിനെ പൊങ്കാലയിട്ട് ആരാധകർ.