മിന്നുമണിയില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് മുട്ടൻ പണി. ഇംഗ്ലണ്ടിനോടേറ്റത് വമ്പൻ പരാജയം.

GArabTsaEAAOHJ

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ അപ്രതീക്ഷിത പരാജയം നേരിട്ട് ഇന്ത്യൻ നിര. മത്സരത്തിൽ 38 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇംഗ്ലണ്ടിനായി മുൻനിര ബാറ്റർമാരായ നാറ്റ് സിവറും വ്യാട്ടും ബാറ്റിംഗിൽ തിളങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഷഫാലി വർമ പൊരുതാൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി കൂടിയാണ് മത്സരത്തിലെ പരാജയം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് രേണുക സിംഗ് ഇന്ത്യയ്ക്ക് നൽകിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ മുൻനിരയിലുള്ള 2 വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താൻ രേണുക സിംഗിന് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഇംഗ്ലണ്ട് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. നാറ്റ് സിവറും വ്യാറ്റും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യയ്ക്ക് മേൽ ആക്രമണം അഴിച്ചുവിട്ടു. ഇരുവരും ചേർന്ന് 138 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതാണ് ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നെടുംതൂണായി മാറിയത്.

53 പന്തുകൾ നേരിട്ട നാറ്റ് സിവർ ബ്രന്റ് 77 റൺസായിരുന്നു നേടിയത്. വ്യാറ്റ് മത്സരത്തിൽ 47 പന്തുകളിൽ നിന്നായി 75 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ 9 പന്തുകളിൽ 23 റൺസ് നേടിയ ആമി ജോൺസും കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ 197 എന്ന ശക്തമായ സ്കോർ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ദനയുടെ വിക്കറ്റ് നഷ്ടമായി. ഷഫാലി വർമ ഒരു വശത്ത് ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ചു.

See also  "ജയസ്വാൾ, നീ എന്താണ് കാണിക്കുന്നത്?" ഒരേ രീതിയിൽ പുറത്താകൽ. വിമർശിച്ച് മുൻ ഇന്ത്യൻ താരം.

ഷഫാലി മത്സരത്തിൽ 42 പന്തുകളിൽ നിന്ന് 52 റൺസാണ് നേടിയത്. നായിക ഹർമൻപ്രീറ്റ് കോർ(26) അടക്കമുള്ളവർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും വലിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ 38 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത് ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top