മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സില്‍ 17കാരനായ താരം

shami and sandeep

2024 ഐപിഎല്‍ സ്ക്വാഡില്‍ മാറ്റങ്ങളുമായി ടീമുകള്‍. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമായി മലയാളി താരം സന്ദീപ് വാര്യറെ ഗുജറാത്ത് ടെറ്റന്‍സ് ഉള്‍പ്പെടുത്തി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സന്ദീപ് വാര്യറെ ടീമില്‍ എത്തിച്ചിരിക്കുന്നത്.

5 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 7.88 എക്കോണമിയില്‍ 2 വിക്കറ്റ് വീഴ്ത്തിയട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലാണ് താരം ഇതിനു മുന്‍പ് കളിച്ചട്ടുള്ളത്.

ദില്‍ഷന്‍ മധുശങ്കക് പകരമായി സൗത്താഫ്രിക്കന്‍ താരം ക്വേന മഫകയെ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. പരിക്ക് കാരണമാണ് ശ്രീലങ്കന്‍ പേസര്‍ 2024 ഐപിഎല്ലില്‍ നിന്നും പുറത്തായത്. നേരത്തെ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും പരിക്ക് കാരണം പുറത്തായിരുന്നു.

ഇക്കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പില്‍ ഇടം കയ്യന്‍ പേസറായ ക്വേന മഫകയായിരുന്നു ടൂര്‍ണമെന്‍റിലെ താരം. 17 കാരനായ താരം 18 ഏകദിന മത്സരങ്ങളില്‍ നിന്നും 46 വിക്കറ്റ് വീഴ്ത്തിയട്ടുണ്ട്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുന്നത്.

മുംബൈയുടെ ആദ്യ മത്സരം മാര്‍ച്ച് 24 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ്.

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.
Scroll to Top