ദക്ഷിണാഫ്രിക്കെതിരെ അവസാന ട്വന്റി20 മത്സരത്തിൽ ഒരു ഉജ്വല വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓറുകളിൽ 201 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്നിങ്സിലുടനീളം പതറുന്നതാണ് കണ്ടത്. കുൽദീപ് യാദവ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് കേവലം 95 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 106 റൺസിന്റെ കിടിലൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പറ്റി നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
മത്സരത്തിനിടെ തനിക്കുണ്ടായ പരിക്കിനെ പറ്റിയാണ് സൂര്യ ആദ്യം സംസാരിച്ചത്. “എനിക്കിപ്പോൾ കാര്യങ്ങൾ നന്നായി തോന്നുന്നുണ്ട്. നടക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയ സന്തോഷമാണ്. മാത്രമല്ല മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ട്. ഓരോ വിജയവും വളരെ സന്തോഷമാണ് നൽകുന്നത്. പരമ്പരയിലുടനീളം ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ പരമാവധി ശ്രമിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ശേഷം മികച്ച ഒരു സ്കോർ കണ്ടെത്താനും അത് പ്രതിരോധിക്കാനുമാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്.”- സൂര്യകുമാർ യാദവ് പറയുന്നു.
“എല്ലാ ദിവസവും ടീമിലെ എല്ലാ താരങ്ങളും വളരെയധികം കഠിനപ്രയത്നത്തിൽ ഏർപ്പെടുന്നുണ്ട്. മൈതാനത്ത് അവർക്ക് ആ പ്രകടനം ആവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. കുൽദീപ് ഒരു സമയത്തും സന്തോഷവാനായി കാണാറില്ല. എപ്പോഴും അവന് വിക്കറ്റുകൾ സ്വന്തമാക്കാനുള്ള ആർത്തിയുണ്ട്. പിറന്നാൾ ദിവസം തന്നെ ഇത്തരമൊരു മികച്ച പ്രകടനം കാഴ്ചവച്ചത് വലിയ സന്തോഷമുണ്ടാക്കുന്നു. എല്ലായിപ്പോഴും നമ്മുടെ മത്സരത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിൽ ഞാൻ മൈതാനത്തെത്തി എന്റേതായ രീതിയിൽ ആസ്വദിക്കാനാണ് ശ്രമിച്ചത്. ടീമിന്റെ സന്തുലിതാവസ്ഥ എന്നതിനും വലിയ പ്രാധാന്യമുണ്ട്.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർക്കുന്നു.
എന്നാൽ മത്സരത്തിൽ 200 എന്നത് വലിയ വിജയ ലക്ഷ്യമായിരുന്നില്ല എന്ന് ദക്ഷിണാഫ്രിക്കൻ നായകൻ അക്രം പറയുകയുണ്ടായി. “200 റൺസ് ചേസ് ചെയ്യുക എന്നത് വലിയ സങ്കടം ഉണ്ടാക്കിയിരുന്നില്ല. മത്സരത്തിൽ ഈ സ്കോർ ചെയ്സ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും വിക്കറ്റ് അല്പം സ്ലോയായി മാറി. ഞങ്ങൾ ഫീൽഡ് ചെയ്ത സമയത്ത് ഇന്ത്യൻ ബാറ്റർമാർക്ക് എല്ലാ സാഹചര്യത്തിലും റൺസ് കണ്ടെത്താൻ സാധിച്ചിരുന്നു. ബാറ്റിംഗിൽ കുറച്ചുകൂടി ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും കുറച്ച് പോസിറ്റീവുകൾ മത്സരത്തിൽ ഞങ്ങൾക്കുണ്ടായി. ഒരുപാട് നല്ല കാര്യങ്ങളും ഒരുപാട് മോശം കാര്യങ്ങളും മത്സരത്തിൽ ഉണ്ടായിരുന്നു.”- മാക്രം പറഞ്ഞു