2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തന്റെ വരവറിയിച്ച് ട്രാവിസ് ഹെഡ്. ഹൈദരാബാദിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് തുടക്കമാണ് ഹൈദരാബാദ് ടീമിന് ഹെഡ് നൽകിയത്.
ഓപ്പണറായി ക്രീസിലേത്തിയ ഹെഡ് പവർപ്ലേ ഓവറുകളിൽ മുംബൈ ബോളർമാർക്ക് മേൽ അഴിഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. മുംബൈ നായകൻ ഹർദിക് പാണ്ഡ്യ അടക്കമുള്ളവർ പന്തിന്റെ ബാറ്റിൽ നിന്ന് പറന്ന സിക്സറുകൾ നോക്കി നിൽക്കേണ്ടി വന്നു. മത്സരത്തിൽ 18 പന്തുകളിൽ നിന്ന് തന്റെ അർത്ഥസഞ്ചറി പൂർത്തീകരിക്കാൻ ഹെഡിന് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് ട്രാവിസ് ഹെഡ് ഹൈദരാബാദിന് നൽകിയത്. ഒരു വശത്ത് മായങ്ക് അഗർവാൾ തന്റേതായ രീതിയിൽ മിതത്വം പാലിച്ചപ്പോൾ മറുവശത്ത് ട്രാവിസ് ഹെഡിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. ആദ്യ ഓവറിലെ നാലാം പന്തിൽ ബൗണ്ടറി നേടിയാണ് ഹെഡ് ആരംഭിച്ചത്.
ശേഷം അടുത്ത ഓവറിൽ ഹർദിക് പാണ്ഡ്യക്കെതിരെയും ഹെഡ് ആക്രമണം അഴിച്ചുവിട്ടു. മൂന്നാം ഓവറിൽ വീണ്ടും തുടർച്ചയായി ബൗണ്ടറികൾ നേടി ഹെഡ് തന്റെ വരവ് അറിയിക്കുകയായിരുന്നു. 22 റൺസാണ് മൂന്നാം ഓവറിൽ ഹെഡ് സ്വന്തമാക്കിയത്.
ഇതോടെ ഹെഡ് തന്റെ പൂർണ്ണ സംഹാരത്തിലേക്ക് മാറി. കേവലം 18 പന്തുകളിൽ നിന്നാണ് താരം അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനായി ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ മത്സരത്തിൽ ഹെഡ് നേടിയത്. പവർപ്ലേ ഓവറുകളിൽ മുംബൈയുടെ ബോളർമാരെയൊക്കെയും അടിച്ചു തൂക്കാൻ ഹെഡിന് സാധിച്ചു.
ഹർദിക് പാണ്ഡ്യ അടക്കമുള്ള വമ്പൻ ബോളർമാർ തന്നെയാണ് ഹെഡിന്റെ ബാറ്റിന്റെ ചൂട് പവർപ്ലേ ഓവറുകളിൽ അറിഞ്ഞത്. ഇങ്ങനെ ആദ്യ 6 ഓവറുകളിൽ 81 റൺസാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണ് മത്സരത്തിൽ പിറന്നത്.
ശേഷവും മുംബൈ ഇന്ത്യൻസ് ബോളർമാർക്ക് മേൽ താണ്ഡവമാടാനാണ് ഹെഡ് ശ്രമിച്ചത്. ഇതിനിടെ 7 ഓവറുകളിൽ തന്റെ 100 റൺസ് പൂർത്തീകരിക്കാൻ ഹൈദരാബാദിന് സാധിച്ചു. മത്സരത്തിൽ 24 പന്തുകൾ നേരിട്ട് ഹെഡ് 62 റൺസ് ആണ് നേടിയത്.
ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ജെറാൾഡ് കോറ്റ്സിയുടെ പന്തിൽ ബൂമ്ര ക്യാച്ച് ചെയ്താണ് ഹെഡിനെ പുറത്താക്കിയത്. ഹെഡ് പുറത്താവുമ്പോൾ മത്സരത്തിൽ 7 ഹൈദരാബാദ് ഓവറുകളിൽ 113 റൺസ് സ്വന്തമാക്കിയിരുന്നു.